ശിവസേന എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്

Wednesday 25 November 2020 12:35 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​റി​പ്പ​ബ്ലി​ക് ​ടി.​വി​ ​മേ​ധാ​വി​ ​അ​ർ​ണ​ബ് ​ഗോ​സാ​മി​ക്കെ​തി​രെ​ ​മ​ഹാ​രാ​ഷ്ട്ര​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​വ​കാ​ശ​ ​ലം​ഘ​ന​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ച​ ​ശി​വ​സേ​ന​ ​എം.​എ​ൽ.​എ​ ​പ്ര​താ​പ് ​സ​ർ​നാ​യി​ക്കി​ന്റെ​ ​ഓ​ഫീ​സി​ലും​ ​വ​സ​തി​യി​ലും​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​റെ​യി​ഡ് ​ന​ട​ത്തി.​ ​ സ​ർ​നാ​യി​ക്കി​ന്റെ​ ​മ​ക​ൻ​ ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ച്ചെ​ന്ന​ ​ആ​രോ​പ​ണ​ത്തെ​തു​ട​ർ​ന്നാ​ണ് ​റെ​യി​ഡെ​ന്ന് ​ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​അ​റി​യി​ച്ചു.​ ​സു​ര​ക്ഷാ​ ​സേ​വ​ന​ ​ക​മ്പ​നി​യാ​യ​ ​ടോ​പ്‌​സ് ​ഗ്രൂ​പ്പി​ന്റെ​ ​പ്രൊ​മോ​ട്ട​ർ​മാ​രു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​പ്രോ​പ്പ​ർ​ട്ടി​യി​ൽ​ ​താ​നെ,​ ​മും​ബയ്​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ 10​ ​സ്ഥ​ല​ങ്ങ​ളി​ലാ​ണ് ​തി​ര​ച്ചി​ൽ​ ​ന​ട​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​ ​ഉ​ദ്ദ​വ് ​താ​ക്ക​റെ,​ ​എ​ൻ.​സി.​പി​ ​നേ​താ​വ് ​ശ​ര​ദ് ​പ​വാ​ർ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​ ​മോ​ശം​ ​ഭാ​ഷ​ ​ഉ​പ​യോ​ഗി​ച്ച​ ​അ​ർ​ണ​ബ് ​ഗോ​സാ​മി​ക്കെ​തി​രെ​ ​സെ​പ്തം​ബ​ർ​ 16​നാ​ണ് ​മ​ഹാ​രാ​ഷ്ട്ര​ ​നി​യ​മ​സ​ഭ​യി​ൽ​ ​സ​ർ​നാ​യി​ക് ​അ​വ​കാ​ശ​ ​ലം​ഘ​ന​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ മും​ബ​യെ​ ​പാ​ക് ​അ​ധീ​ന​ ​ക​ശ്മീ​രു​മാ​യി​ ​താ​ര​ത​മ്യം​ ​ചെ​യ്ത​ ​ന​ടി​ ​ക​ങ്ക​ണ​ ​റ​ണാ​വ​ത്തി​നെ​തി​രെ​ ​രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം​ ​ചു​മ​ത്ത​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട​തും​ ​താ​നെ​ ​ഓ​വാ​ല​മ​ജി​വാ​ഡ​ ​എം.​എ​ൽ.​എ​യാ​യ​ ​പ്ര​താ​പ് ​സ​ർ​നാ​യി​ക്കാ​ണ്.​ ​അ​തേ​സ​മ​യം​ ​'​എ​തി​രാ​ളി​ക​ളെ​ ​നി​ശ​ബ്ദ​രാ​ക്കാ​ൻ​'​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളെ​ ​കേ​ന്ദ്രം​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ന്നു​വെ​ന്ന് ​സേ​ന​ ​വ​ക്താ​വ് ​പ്രി​യ​ങ്ക​ ​ച​തു​ർ​വേ​ദി​ ​ആ​രോ​പി​ച്ചു.