ആലപ്പുഴയിൽ ഇന്നലെ 390 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഏഴ് മരണം റിപ്പോർട്ട് ചെയ്‌തു

Wednesday 25 November 2020 1:50 AM IST

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 390 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 7454 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും ആറു പേർ അന്യസംസ്ഥാനത്തു നിന്നും എത്തിയതാണ്. 372പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. പത്തു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 254പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗമുക്തരായവരുടെ എണ്ണം 37,676ആയി. ആലപ്പുഴ ചുങ്കം സ്വദേശി ഗോപിനാഥ് (90), ചേർത്തല സ്വദേശി കൃഷ്ണദാസ് (67), ആലപ്പുഴ സ്വദേശി എ.എം.ബഷീർ(76), കുത്തിയതോട് സ്വദേശി കുട്ടൻ(62), ചേർത്തല സ്വദേശി തങ്കപ്പൻ(85), കുട്ടനാട് സ്വദേശി മാധവൻ പിള്ള(70), ചിങ്ങോലി സ്വദേശിനി ദേവകി(62) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ:11,145

 വിവിധ ആശുപത്രികളിലുള്ളവർ: 5204

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 230

37 കേസുകൾ, 25 അറസ്റ്റ് ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 37 കേസുകളിൽ 25 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 173 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 428 പേർക്കും എതിരെ നടപടി സ്വീകരിച്ചു.