ഭാഗമതി ഹിന്ദിയിൽ
Thursday 26 November 2020 5:50 AM IST
റിലീസ് ഡിസംബർ 11ന്
അനുഷ്ക ഷെട്ടി നായികയായി എത്തയ ഭാഗമതിയുടെ ഹിന്ദി റീമേക്ക് ദുർഗാമതി ആമസോൺ പ്രൈം വഴി ഡിസംബർ 11ന് ഒടിടി റിലീസായി എത്തും. ഭൂമി പെഡ് നേക്കർ ആണ് ടൈറ്റിൽ റോളിൽ. ജയറാം ആയിരുന്നു തെലുങ്ക് പതിപ്പിൽ വില്ലനായി എത്തിയത്. നടൻ ഉണ്ണി മുകുന്ദനും ചിത്രത്തിൽ വേഷമിട്ടു. ഹിന്ദിയിൽ ജയറാമിന്റെ കഥാപാത്രമായി അർഷദ് വാർസി അഭിനയിക്കുന്നു. ഭാഗമതി സംവിധാനം ചെയ്ത ജി. അശോക് തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്. അതേസമയം കാഞ്ചനയുടെ ഹിന്ദി റീമേക്കിനുശേഷം തെലുങ്കിൽനിന്ന് മറ്രൊരു ഹൊറർ ത്രില്ലർ റീമേക്ക് കൂടി ബോളിവുഡിൽ എത്തുകയാണ്.