"തീവ്രവാദികളും നാഥുറാമും പാര്‍ലമെന്റില്‍ ഇരുന്നാലും കര്‍ഷകരെ ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കില്ല, കൊള്ളാം മോദി ജീ"

Thursday 26 November 2020 7:41 PM IST

ന്യൂഡല്‍ഹി: കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമരത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സ്റ്റാന്റപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്ന നാഥുറാമും തീവ്രവാദ കേസില്‍ ആരോപിതയായ എം.പിയും പാര്‍ലമെന്റില്‍ ഇരിക്കുന്നതിനെ മഹത്വവത്കരിക്കുന്നവര്‍ കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടത്തിവിടുന്നില്ലെന്ന് കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു.

'തീവ്രവാദ കേസില്‍ ആരോപിതയായ എം.പിയും, നാഥുറാമും പാര്‍ലമെന്റില്‍ ഇരിക്കുന്നതിനെ മഹത്വവല്‍കരിക്കും. എന്നാല്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന കര്‍ഷകരെ ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. കൊള്ളാം മോദിജീ കൊള്ളാം.' എന്നാണ് കുനാലിന്റെ ട്വീറ്റ്.


അതേസമയം, കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്മാറണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭം നടത്തരുതെന്ന് സഹോദരങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും തങ്ങള്‍ തയ്യാറാണ് തോമര്‍ പറഞ്ഞു.

കാര്‍ഷിക നിയമം വരാനിരിക്കുന്ന കാലത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് തോമര്‍ അവകാശപ്പെട്ടു. സമരത്തില്‍ പങ്കെടുത്ത സ്വരാജ് അഭിയാന്‍ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമില്‍ വെച്ചായിരുന്നു നടപടി.