സിനിമാ ജീവിതത്തിലെ ആദ്യ പിറന്നാൾ; ലൊക്കേഷനില്‍ ബിരിയാണി വിതരണം ചെയ്ത് നടി ഉത്തര ശരത്ത്, ചിത്രങ്ങൾ

Thursday 26 November 2020 8:56 PM IST

നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്ത് പിറന്നാള്‍ ആഘോഷിച്ചു. താന്‍ അരങ്ങേറ്റം കുറിച്ച പുതിയ ചിത്രമായ 'ഖെദ്ദ' യുടെ ലൊക്കേഷനിലാണ് ഉത്തര പിറന്നാള്‍ ആഘോഷിച്ചത്. മനോജ് കാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അച്ഛനും അമ്മയ്ക്കും ഒപ്പം അണിയറ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബിരിയാണി വിതരണം ചെയ്താണ് ഉത്തര തന്‍റെ പിറന്നാളാഘോഷം ഗംഭീരമാക്കിയത്. കേക്ക് മുറിച്ച് എല്ലാവര്‍ക്കും മധുരം പങ്കിടുകയും ചെയ്തു ഉത്തര.

ആശാ ശരത്തും ഉത്തരയും അമ്മയും മകളുമായി ഒന്നിച്ച് അഭിനയിക്കുന്ന മനോജ് കാനയുടെ ഖെദ്ദയുടെ പ്രധാന ലൊക്കേഷന്‍ ആലപ്പുഴ എഴുപുന്നയിലാണ്. അവിടെവെച്ചായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ നടന്നത്.

കേരളത്തില്‍ വച്ച് ഇതാദ്യമായാണ് ഉത്തര പിറന്നാള്‍ ആഘോഷിക്കുന്നത്. ആദ്യ സിനിമയുടെ ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞത് ഇരട്ടി മധുരമായെന്ന് തനിക്ക് സമ്മാനിച്ചതെന്ന് നടി പറയുന്നു.

കേരളത്തില്‍ വെച്ച് ഉത്തരയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞതും അത് അവളുടെ ആദ്യ സിനിമയുടെ ലൊക്കേഷനില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്ന് ആശാ ശരത്ത് പറഞ്ഞു.

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ഖെദ്ദയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.