സാമൂഹിക അകലം പാലിക്കാൻ ഒരടിപൊളി ഗൗൺ

Friday 27 November 2020 2:08 AM IST

വാഷിംഗ്ടൺ:കൊ​വി​ഡ് ​കാ​ല​ത്ത് ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​ഒ​രു​ ​പ്ര​ധാ​ന​ ​ഘ​ട​ക​മാ​ണ്.​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​കൃ​ത്യ​മാ​യി​ ​പാ​ലി​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​ ​ഒ​രു​ ​വ​സ്ത്രം​ ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ​അ​മേ​രി​ക്ക​ൻ​ ​സ്വ​ദേ​ശി​നി​യും​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​ക​ണ്ട​ന്റ് ​ക്രി​യേ​റ്റ​റുമായ​ ​ഷെ​യ്. ആ​ഘോ​ഷ​ങ്ങ​ളി​ൽ​ ​ധ​രി​ക്കാ​നും​ ​സാ​മൂ​ഹ്യ​ ​അ​ക​ലം​ ​പാ​ലി​ക്ക​ണ​മെ​ന്ന​ ​സ​ന്ദേ​ശം​ ​ന​ൽ​കാ​നും​ ​സ​ഹാ​യി​ക്കു​ന്ന​ ​ഗൗ​ണാ​ണി​ത്.​ ​ര​ണ്ട് ​മാ​സം​ ​കൊ​ണ്ടാ​ണ് ​ഷെ​യ് ​ഈ​ ​ഗൗ​ൺ​ ​ത​യ്യാ​റാ​ക്കി​യ​ത്. പി​ങ്ക് ​നെ​റ്റി​ൽ​ ​തീ​ർ​ത്ത​ ​ഈ​ ​അ​തി​മ​നോ​ഹ​ര​മാ​യ​ ​ഗൗ​ൺ​ ​ആ​റ​ടി​ ​അ​ക​ല​ത്തി​ലാ​ണ് ​വി​ട​ർ​ന്ന് ​നി​ൽ​ക്കു​ന്ന​ത്.​ ​വി​വാ​ഹാ​ഘോ​ഷം​ ​പോ​ലു​ള്ള​ ​പ​രി​പാ​ടി​ക​ളി​ൽ​ ​തി​ള​ങ്ങാ​ൻ​ ​ഈ​ ​വ​സ്ത്രം​ ​മ​തി​യാ​കും.​ ​കൂ​ടാ​തെ, ​ചു​റ്റു​മു​ള്ള​വ​രെ​ ​ആ​റ​ടി​ ​അ​ക​ല​ത്തി​ൽ​ ​നി​റു​ത്തു​ക​യു​ ​ചെ​യ്യാം. ഈ​ ​വ​സ്ത്രം​ ​നി​ർ​മ്മി​ക്കാ​നെ​ടു​ത്ത​ ​അ​ധ്വാ​ന​ത്തെ​ ​പ​റ്റി​യും​ ​ഷെ​യ് ​ത​ന്റെ​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​കു​റി​ക്കു​ന്നു​ണ്ട്.​ 200​ ​യാ​ഡ് ​(180​ ​മീ​റ്റ​റോ​ളം​)​ ​നീ​ള​മു​ള്ള​ ​തു​ണി​യാ​ണ് ​​സ്‌​ക​ർ​ട്ടി​നാ​യി​ ​ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.​ ​ആ​ഴ്ച​ക​ളെ​ടു​ത്തു​ ​ഇ​ത് ​തു​ന്നി​ ​തീ​ർ​ക്കാ​ൻ.​ഗൗ​ണി​ന്റെ​ ​മു​ക​ൾ​ ​ഭാ​ഗം​ ​കൈ​ ​കൊ​ണ്ട് ​ത​യി​ച്ച് ​എ​ടു​ക്കു​ക​യാ​യി​രു​ന്നു​ ​ഇ​തി​നും​ ​ര​ണ്ടാ​ഴ്ച​ ​വേ​ണ്ടി​ ​വ​ന്നു. ഒ​ടു​വി​ൽ,​ ​ര​ണ്ട് ​മാ​സം​ ​നീ​ണ്ട​ ​ക​ഠി​നാ​ധ്വാ​ന​ത്തി​ന് ​ശേ​ഷം​ ​ഷെ​യ് ​ത​ന്റെ​ ​ഗൗ​ണി​ന്റെ​ ​ചി​ത്ര​ങ്ങ​ളും​ ​മേ​ക്കിം​ഗ് ​വീ​ഡി​യോ​യും​ ​ഇ​ൻ​സ്റ്റ​യി​ൽ​ ​പോ​സ്റ്റ് ​ചെ​യ്തു.​ ​ഗൗ​ൺ​ ​മു​ഴു​വ​നാ​യി​ ​കാ​ണു​ന്ന​ ​വി​ധ​ത്തി​ൽ​ ​ഫോ​ട്ടോ​ക​ൾ​ ​പ​ക​ർ​ത്താ​നാ​യി​ ​ഫോ​ട്ടോ​ ​ഷൂ​ട്ട് ​ന​ട​ത്താ​ൻ​ ​പാ​ർ​ക്കിം​ഗ് ​ഏ​രി​യ​യാ​ണ് ​ഷെ​യ് ​ഉ​പ​യോ​ഗി​ച്ച​ത്.​ ​എ​ന്താ​യാ​ലും​ ​ഷെ​യു​ടെ​ ​ഗൗ​ണി​നെ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​നെ​ഞ്ചോ​ട് ​ചേ​ർ​ത്തു​ ​ക​ഴി​ഞ്ഞു.