ആ​റ് ​ഗ​ർ​ഭി​ണികൾ, പി​താ​വ് ​ഒ​രാൾ

Friday 27 November 2020 2:20 AM IST

അ​ബൂ​ജ​:​ ​പ്രി​യ​ ​സു​ഹൃ​ത്തും​ ​നൈ​ജീ​രി​യ​ൻ​ ​ന​ട​നു​മാ​യ​ ​വി​ല്യം​സ് ​ഉ​ച്ചിം​ബ​യു​ടെ​ ​വി​വാ​ഹ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​മൈ​ക്ക് ​ഈ​സീ​ ​നൗ​ലി​ ​എ​ത്തി​യ​ത് ​ത​ന്റെ​ ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ​ജ​ന്മം​ ​ത​രാ​ൻ​ ​ഒ​രു​ങ്ങു​ന്ന​ ​ആ​റ് ​ഗ​ർ​ഭി​ണി​കളോടൊപ്പമാണ്​ ​ച​ട​ങ്ങി​നെ​ത്തി​യ​ ​എ​ല്ലാ​വ​രും​ ​ക​ണ്ണി​മ​ ​വെ​ട്ടാ​തെ​ ​നോ​ക്കി​യ​തും​ ​മൈ​ക്കി​നേ​യും​ ​ഒ​പ്പം​ ​വ​ന്ന​ ​സ്ത്രീ​ക​ളേ​യു​മാ​ണ്.​ ​പി​ങ്ക് ​നി​റ​ത്തി​ലു​ള്ള​ ​കോ​ള​ർ​ലെ​സ് ​സ്യൂ​ട്ട് ​ധ​രി​ച്ചാ​ണ് ​മൈ​ക്ക് ​ഈ​സീ​ ​നൗ​ലി​ ​വി​വാ​ഹ​ത്തി​ന് ​എ​ത്തി​യ​ത്.​ ​ഒ​പ്പം​ ​സി​ൽ​വ​ർ​ ​നി​റ​ത്തി​ലു​ള്ള​ ​വ​സ്ത്ര​ങ്ങ​ൾ​ ​ധ​രി​ച്ച് ​യു​വ​തി​ക​ളും. ച​ട​ങ്ങി​ന്റ​ ​ഫോ​ട്ടോ​ക​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ​ആ​റ് ​യു​വ​തി​ക​ളു​ടേ​യും​ ​വ​യ​റ്റി​ൽ​ ​വ​ള​രു​ന്ന​ ​കു​ട്ടി​ക​ളു​ടെ​ ​പി​താ​വ് ​താ​ൻ​ ​ത​ന്നെ​യാ​ണെ​ന്ന് ​മൈ​ക്ക് ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​നി​ശാ​ക്ല​ബ് ​ഉ​ട​മ​യാ​യ​ ​മൈ​ക്ക് ​നൈ​ജീ​രി​യ​യി​ലെ​ ​പ്ര​ധാ​ന​ ​പ്ലേ​ ​ബോ​യ് ​ആ​ണ്.​ ​എ​ന്താ​യാ​ലും​ ​മൈ​ക്കി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ത്തു​ ​ക​ഴി​ഞ്ഞു.​ ​മൈ​ക്കി​ന്റെ​ ​ലൈ​ഫ് ​സ്റ്റെ​ൽ​ ​ഗം​ഭീ​ര​മെ​ന്നാ​ണ് ​മി​ക്ക​വ​രും​ ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.​ ​അ​തേ​സ​മ​യം,​ ​ന​വ​ ​ദ​മ്പ​തി​ക​ളെ​ ​അ​പ​മാ​നി​ക്കു​ന്ന​ ​രീ​തി​യാ​ണ് ​ഇ​തെ​ന്നാ​ണ് ​ചി​ല​രു​ടെ​ ​അ​വ​കാ​ശ​വാ​ദം.