ലോക്ക്ഡൗണിൽ പാർലർ തുറന്ന യുവതിയ്ക്ക് 27 ലക്ഷം പിഴ

Friday 27 November 2020 2:24 AM IST

ല​ണ്ട​ൻ​:​ ​ലോ​ക്ക്ഡൗ​ണി​ൽ​ ​മാ​ഗ്നാ​ ​കാ​ർ​ട്ട​യി​ലെ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ചൂ​ണ്ടി​ക്കാ​ണി​ച്ച് ​ബ്യൂ​ട്ടി​ ​പാ​ർ​ല​ർ​ ​തു​റ​ന്ന് ​പ്ര​വ​ർ​ത്തി​പ്പി​ച്ച​ ​യു​വ​തി​ക്ക് 27​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ.​ ​ബ്രി​ട്ട​നി​ലെ​ ​വെ​സ്റ്റ് ​യോക്ക്ഷ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​സി​നീ​ദ് ​ക്വി​ൻ​ ​എ​ന്ന​ 29​കാ​രി​യാ​ണ് ​പാ​ർ​ല​ർ​ ​അ​ട​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​തു​ട​ർ​ച്ച​യാ​യി​ ​ല​ഭി​ച്ചി​ട്ടും​ ​പാ​ലി​ക്കാ​ൻ​ ​ത​യ്യാ​റാ​വാ​തി​രു​ന്ന​ത്.​ ​ര​ണ്ടാം​ ​ഘ​ട്ട​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​ഏ​റ്റ​വും​ ​രൂ​ക്ഷ​മാ​യ​ ​പ്ര​ദേ​ശ​മാ​ണ് ​വെ​സ്റ്റ് ​യോ​ക്ക്ഷെ​​ർ.​ ​ന​വം​ബ​ർ​ ​മു​ത​ൽ​ ​പാ​ർ​ല​ർ​ ​അ​ട​ച്ചി​ട​ണ​മെ​ന്ന​ ​അ​ധി​കൃ​ത​രു​ടെ​ ​നി​ർ​ദ്ദേ​ശം​ ​യു​വ​തി​ ​പാ​ലി​ച്ചി​രു​ന്നി​ല്ല.​ ​തു​ട​ർ​ച്ച​യാ​യി​ ​പി​ഴ​യി​ട്ട​ ​ശേ​ഷ​വും​ ​യു​വ​തി​ ​പാ​ർ​ല​ർ​ ​അ​ട​ക്കാ​ൻ​ ​ത​യ്യാ​റാ​വാ​തെ​ ​വ​ന്ന​തോ​ടെ​യാ​ണ് 27​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​യി​ട്ട​ത്.​ ​തു​ട​ക്ക​ത്തി​ൽ​ 3​ ​ല​ക്ഷം​ ​രൂ​പ​യാ​യി​രു​ന്നു​ ​പി​ഴ​യി​ട്ട​ത്.​ 27​ ​ല​ക്ഷം​ ​പി​ഴ​ ​ല​ഭി​ച്ച​ ​ശേ​ഷ​വും​ ​പാ​ർ​ല​ർ​ ​അ​ട​യ്ക്കാ​ൻ​ ​ത​യ്യാ​റ​ല്ലെ​ന്ന് ​പ്ര​തി​ക​രി​ച്ച​ ​യു​വ​തി​ ​പി​ഴ​യ​ട​ക്കി​ല്ലെ​ന്നും​ ​വി​ശ​ദ​മാ​ക്കി.​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​മൂ​ല​മു​ള്ള​ ​അ​ട​ച്ചി​ട​ലു​ക​ളെ​ ​പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്നാ​ണ് ​യു​വ​തി​ പറയുന്നത്.​ ​പി​ഴ​ത്തു​ക​ ​കൂ​ട്ടി​യി​ട്ടും​ ​പാ​ർ​ല​ർ​ ​അ​ട​ക്കാ​തെ​ ​വ​ന്ന​തോ​ടെ​ ​മ​റ്റ് ​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ് ​ന​ഗ​ര​സ​ഭ.