18കാരൻ കാറോടിച്ചത് തകർത്ത വാതിലുമായി

Friday 27 November 2020 2:26 AM IST

ല​ണ്ട​ൻ​:​ ​ബ്രി​ട്ട​നി​ലെ​ ​യോ​ക്ക്ഷ​റി​ൽ​ 18​ ​കാ​ര​ൻ​ ​കാ​റോ​ടി​ച്ച് ​പോ​യ​ത് ​ ഒരു വീടിന്റെ വാ​തി​ൽ​ ​ത​ക​ർ​ത്ത് ​കാ​റി​ന്റെ​ ​മു​ക​ളി​ൽ​ ​ആ​ ​വാ​തി​ലു​മാ​യാ​ണ്.​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​യാ​ണ് ​സം​ഭ​വം​ ​ന​ട​ന്ന​ത്.​ ​ഓ​ഡി​ ​കാ​റു​മാ​യി​ ​ചു​റ്റാ​നി​റ​ങ്ങി​യ​ ​കൗ​മാ​ര​ക്കാ​ര​ൻ​ ​ആ​ദ്യം​ ​മ​റ്റൊ​രു​ ​കാ​റു​മാ​യി​ ​കൂ​ട്ടി​യി​ടി​ച്ച​ ​ശേ​ഷ​മാ​ണ് ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​ഒരു വീ​ടി​ന്റെ​ ​പോ​ർ​ച്ചി​ലേ​ക്ക് ​ക​യ​റി​യ​ത്.​ ​തു​ട​ർ​ന്ന് ​കാ​ർ​ ​വീ​ടി​ന്റെ​ ​മു​ൻ​വ​ശ​ത്തെ​ ​വാ​തി​ലി​ൽ​ ​ഇ​ടി​ച്ചു.​ ​പി​ന്നീ​ട്,​ ​വാ​തി​ൽ​ ​ത​ക​ർ​ന്ന് കാറിന്റെ ​മു​ൻ​വ​ശ​ത്തെ​ ​ചി​ല്ലി​ലേ​ക്കു​ ​ക​യ​റി​. ഇ​ത്ര​യൊ​ക്കെ​ ​സം​ഭ​വി​ച്ചി​ട്ടും​ ​ന​മ്മു​ടെ​ ​ക​ഥാ​നാ​യ​ക​ൻ​ ​വാ​ഹ​നം​ ​നി​റു​ത്താ​തെ​ ​മു​ന്നോ​ട്ടെ​ടു​ത്തു.​ ​പ​ക്ഷെ,​ ​പൊ​ലീ​സ് ​ആ​ളെ​ ​തി​ര​ഞ്ഞു​പി​ടി​ച്ച് ​അ​റ​സ്റ്റ് ​ചെ​യ്യു​ക​യും​ ​ചെ​യ്തു.​ ​മ​ദ്യ​മോ​ ​മ​യ​ക്കു​മ​രു​ന്നോ​ ​ഉ​പ​യോ​ഗി​ച്ച​താ​വ​ണം​ ​അ​പ​ക​ട​കാ​ര​ണ​മാ​ണെ​ന്നാ​ണ് ​പൊ​ലീ​സ് ​നി​ഗ​മ​നം.