ലൈഫ് മിഷൻ ഫ്ളാറ്റ്: സർക്കാരിന്റെ വിശദീകരണം തേടി
Friday 27 November 2020 12:00 AM IST
കൊച്ചി: വിവാദങ്ങൾ നിമിത്തം നിലച്ചുപോയ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. കരാറുകാരായ യൂണിടാക്കിന് നോട്ടീസ് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
പദ്ധതിക്കായി വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ച് യു.എ.ഇ റെഡ്ക്രസന്റ് എന്ന സംഘടനയിൽ നിന്ന് സഹായം സ്വീകരിച്ചെന്ന് ചൂണ്ടിക്കാട്ടി അനിൽ അക്കര എം.എൽ.എ നൽകിയ പരാതിയിൽ സി.ബി.ഐ അന്വേഷണം നടക്കുകയാണ്.