വിശദീകരണം തേടൽ സ്വാഭാവികം: സ്പീക്കർ

Friday 27 November 2020 12:09 AM IST

തിരുവനന്തപുരം: ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന്റെ പ്രസ്താവനകളുമായി ബന്ധപ്പെട്ട് ലഭിച്ച അവകാശലംഘന നോട്ടീസിന് അദ്ദേഹത്തോട് വിശദീകരണം ആരാഞ്ഞത് സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

മന്ത്രിമാർക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് ലഭിച്ചാൽ ചെയ്യാറുള്ളതു മാത്രമാണ് ഇവിടെയും ചെയ്തത്. അതിനുമുകളിൽ മറ്റു വിവാദങ്ങൾക്ക് സ്ഥാനമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.