ഹോട്ടലുകളിൽ സ്‌റ്റാർ പദവിയ്‌ക്ക് കോഴ; കേന്ദ്ര ടൂറിസം അസിസ്‌റ്റന്റ് ഡയറക്‌ടറെ സി ബി ഐ അറസ്‌റ്റ് ചെയ്‌തു

Friday 27 November 2020 4:45 PM IST

മധുര: അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഹോട്ടലുകൾക്ക് സ്‌റ്റാർ പദവി നൽകുന്നതിന് കോഴ വാങ്ങിയ സംഭവത്തിൽ ഇന്ത്യ ടൂറിസം അസിസ്‌റ്റന്റ് ഡയറക്‌ടർ എസ്.രാമകൃഷ്‌ണനെ സി.ബി.ഐ അറസ്‌റ്റ് ചെയ്‌തു. മധുരയിൽ നിന്നാണ് രാമകൃഷ്‌ണനെ അറസ്‌റ്റ് ചെയ്‌തത്.

ഇന്നലെ തമിഴ്‌നാട്ടിലും കേരളത്തിലും വിവിധയിടങ്ങളിൽ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ റെയ്‌ഡ് നടത്തിയിരുന്നു. കേരളത്തിൽ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലുമാണ് റെയ്‌ഡ് നടന്നിരുന്നത്. ചെന്നൈയിൽ ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇടനിലക്കാരിലൂടെ കൈക്കൂലി കൈപ്പ‌റ്റിയെന്ന് സി.ബി.ഐയുടെ അന്വേഷണത്തിൽ കണ്ടെത്തി.

കൊവിഡ് പ്രതിസന്ധി കാരണം രാജ്യത്ത് നിർത്തിവച്ച ക്ളാസിഫിക്കേഷൻ ഒരാഴ്‌ച മുൻപാണ് പുനരാരംഭിച്ചത്.