നാ​ദി​ർ​ഷയുടെ ജയസൂര്യ​ ​ചി​ത്രം​ ഗാ​ന്ധി​ ​സ്ക്വ​യർ

Saturday 28 November 2020 6:14 AM IST

ജ​യ​സൂ​ര്യ​യെ​ ​നാ​യ​ക​നാ​ക്കി​ ​നാ​ദി​ർ​ഷ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​ഗാ​ന്ധി​ ​സ് ​ക്വ​യ​ർ​ ​എ​ന്നു​ ​പേ​രി​ട്ടു.​ ​ന​മി​ത​ ​പ്ര​മോ​ദാ​ണ് ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക.​ ​ജാഫർ ഇടുക്കി​യാണ് മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​റോബി​ വർഗീസ് രാജ് ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സു​നീ​ഷ് ​വാ​ര​നാ​ടാ​ണ് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ത്.​ ​അ​രു​ൺ​ ​നാ​രാ​യ​ണൻ പ്രൊഡക്ഷൻസി​ന്റെ ബാനറി​ൽ ​അരുൺ​ നാരായണനാണ് ഗാ​ന്ധി​ ​സ്ക്വ​യ​ർ​ ​നി​ർ​മി​ക്കു​ന്ന​ത്.​ ഡി​സംബർ ആദ്യം പാ​ല​യി​ൽ ചി​ത്ര​ീകരണം ആരംഭി​ക്കും. ​ ​അ​മ​ർ​ ​അ​ക്ബ​ർ​ ​അ​ന്തോ​ണി​ക്കു​ശേ​ഷം​ ​ജ​യ​സൂ​ര്യ​ ​വീ​ണ്ടും​ ​നാ​ദി​ർ​ഷ​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​കു​ക​യാ​ണ്.​അ​തേ​സ​മ​യം​ ​ര​ഞ്ജി​ത് ​ശ​ങ്ക​ർ​ ​-​ ​ജ​യ​സൂ​ര്യ​ ​ചി​ത്രം​ ​സ​ണ്ണി​ ​കൊ​ച്ചി​യി​ൽ​ ​പൂ​ർ​ത്തി​യാ​യി.​ഒ​രു​ ​സം​ഗീ​ത​ജ്ഞ​ന്റെ​ ​വേ​ഷ​മാ​ണ് ​സ​ണ്ണി​യി​ൽ​ ​ജ​യ​സൂ​ര്യ​യ്ക്ക്.​ ​ശ്രി​ത​ ​ശി​വ​ദാ​സാ​ണ് ​മ​റ്റൊ​രു​ ​താ​രം.