നോളന്റെ ടെനറ്റ് ഡിസംബർ 4ന്
Saturday 28 November 2020 6:16 AM IST
ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ടെനറ്റ് ഡിസംബർ 4ന് ഇന്ത്യയിൽ റിലീസ് ചെയ്യും. ബോളിവുഡ് നടി ഡിംപിൾ കപാഡിയ ആണ് വിവരം പുറത്തുവിട്ടത്. ബിഗ് സ്ക്രീനിൽ മികച്ച രീതിയിൽ ആസ്വദിക്കാവുന്ന ചില ആക്ഷൻ സീക്വൻസുകളും ട്വിസ്റ്റുകളും ടെനറ്റിലുണ്ടെന്ന് കപാഡിയ പറയുന്നു. ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം എത്തുക. ജോൺ ഡേവിഡ് വാഷിംഗ്ടൺ, റോബർട്ട് പാറ്റിൻസൺ എന്നിവർക്കൊപ്പം ഡിംപിൾ കപാഡിയയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.