സ്ത്രീകളെ ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ പകർത്തി, പ്രതിയ്ക്ക് 40 വർഷം തടവ്

Saturday 28 November 2020 12:00 AM IST

സോ​ൾ: സ്ത്രീകളേയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളേയും ഭീഷണിപ്പെടുത്തി ലൈംഗിക ദൃശ്യങ്ങൾ ചിത്രീകരിച്ച് വിൽപ്പന നടത്തിയ കേസിൽ പ്രതിയായ 24 കാരന് 40 വർഷം തടവ്. ദക്ഷിണ കൊറിയക്കാരനായ ഓ​ൺ​ലൈ​ൻ ചാ​റ്റ് ​റൂം ​ന​ട​ത്തി​പ്പു​കാ​ര​ൻ ചോ ​ജു​ ബി​നെ ആ​ണ്​ സോ​ൾ സെ​ൻ​ട്ര​ൽ ഡി​സ്​​ട്രി​ക്​​റ്റ്​ കോ​ട​തി ശി​ക്ഷി​ച്ച​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം, സം​ഘ​ടി​ത കു​റ്റ​കൃത്യ ശൃം​ഖ​ല ന​ട​ത്തി​പ്പ്​ ഉ​ൾ​പ്പെ​ടെയുള്ള കു​റ്റ​ങ്ങ​ൾ​ക്കാ​ണ്​ ശി​ക്ഷ​യെ​ന്ന്​ കോ​ട​തി വ​ക്താ​വ്​ കിം ​യോ​ങ്​ ചാ​ൻ പ​റ​ഞ്ഞു. പ​ല​ത​രം രീ​തി​ക​ളി​ലൂ​ടെ സ്​​ത്രീ​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ്​ ചോ ​കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു. പ്ര​തി​യു​ടെ മ​നോ​ഭാ​വം, കു​റ്റ​കൃ​ത്യ​ത്തിന്റെ ഗൗ​ര​വ സ്വ​ഭാ​വം എ​ന്നി​വ പ​രി​ഗ​ണി​ച്ച്​ പ്ര​തി​യെ ദീ​ർ​ഘ​കാ​ല​ത്തേ​ക്ക്​ ഏ​കാ​ന്ത​ത​ട​വി​ല​യ​ക്കാ​നാ​ണ്​ കോ​ട​തി​യു​ടെ തീ​രു​മാ​ന​മെ​ന്നും വ​ക്താ​വ്​ പ​റ​ഞ്ഞു.