തകർന്നടിഞ്ഞ് ഡെന്മാർക്കിലെ രോമക്കുപ്പായ വ്യവസായം, 17 ദശലക്ഷം നീർനായ്ക്കളെ കൊന്നൊടുക്കി

Saturday 28 November 2020 12:00 AM IST

കോ​പ്പ​ൻ​ഹേ​ഗ​ൻ​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ​ഡെ​ന്മാ​ർ​ക്കി​ന് ​നേ​രി​ടേ​ണ്ടി​ ​വ​ന്ന​ത് ​ക​ന​ത്ത​ ​തി​രി​ച്ച​ടി​യാ​ണ്.​ ​ഡെ​ന്മാ​ർ​ക്കി​ന്റെ​ ​പ്ര​ധാ​ന​ ​വ​രു​മാ​ന​ ​സ്രോ​ത​സ്സു​ക​ളി​ൽ​ ​ഒ​ന്ന് ​നീ​ർ​നാ​യ​ക​ളി​ൽ​ ​നി​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​രോ​മ​ക്കു​പ്പാ​യ​ങ്ങ​ളാ​ണ്.​ ​ലോ​ക​ത്തി​ലെ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​രോ​മ​ക്കു​പ്പാ​യ​ ​വ്യ​വ​സാ​യ​മാ​ണ് ​രാ​ജ്യ​ത്ത് ​ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ. ഡെ​ന്മാ​ർ​ക്കി​ലെ​ ​നീ​ർ​നാ​യ​ക​ളി​ൽ​ ​ജ​നി​ത​ക​ ​മാ​റ്റം​ ​സം​ഭ​വി​ച്ച​ ​വൈ​റ​സി​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് 17​ ​ദ​ശ​ല​ക്ഷം​ ​നീ​ർ​നാ​യ​ക​ളെ​ ​സ​ർ​ക്കാ​ർ​ ​കൊ​ന്നൊ​ടു​ക്കി.​ ​​ന​വം​ബ​ർ​ ​നാ​ലി​നാ​ണ് ​സ​ർ​ക്കാ​ർ​ ​ഇ​ത് ​സം​ബ​ന്ധി​ച്ച​ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.​ ​ഇ​ത് ​മൂ​ലം​ ​രാ​ജ്യ​ത്തെ​ ​രോ​മ​ക്കു​പ്പാ​യ​ ​വ്യ​വ​സാ​യം​ ​ഇ​പ്പോ​ൾ​ ​ത​ക​ർ​ച്ച​യി​ലാ​ണ്.

വി​വാ​ദ​ ​ഉ​ത്ത​ര​വി​നെ​ ​തു​ട​ർ​ന്ന് ​കൃ​ഷി​ ​മ​ന്ത്രി​ ​മൊ​ഗ​ൻ​സ് ​ജെ​ൻ​സ​ൻ​ ​രാ​ജി​വ​ച്ചു.​ 2022​ ​വ​രെ​ ​രാ​ജ്യ​ത്ത് ​എ​ല്ലാ​വി​ധ​ത്തി​ലു​മു​ള്ള​ ​നീ​ർ​നാ​യ​ ​പ്ര​ജ​ന​ന​ത്തി​നും​ ​സ​ർ​ക്കാ​ർ​ ​നി​രോ​ധം​ ​ഏ​ർ​പ്പെ​ടു​ത്തി.​ 6,000​ ​ത്തോ​ളം​ ​തൊ​ഴി​ലാ​ളി​ക​ളു​ള്ള,​ ​രാ​ജ്യ​ത്ത് ​പ്ര​തി​വ​ർ​ഷം​ 5903​ ​കോ​ടി​ ​രൂ​പ​ ​(​ 800​ ​മി​ല്യ​ൺ​ ​ഡോ​ള​ർ​ ​)​ ​നേ​ടി​ത​ന്നി​രു​ന്ന​ ​രോ​മ​ക്കു​പ്പാ​യ​ ​ക​യ​റ്റു​മ​തി​ ​വ്യ​വ​സാ​യം​ ​ഇ​തോ​ടെ​ ​നി​ശ്ച​ല​മാ​യെ​ന്ന് ​ഡെ​ന്മാ​ർ​ക്ക് ​നീ​ർ​നാ​യ​ ​പ്ര​ജ​ന​ന​ ​അ​സോ​സി​യേ​ഷ​ൻ​ ​മേ​ധാ​വി​ ​ടാ​ഗ് ​പെ​ഡെ​ർ​സ​ൺ​ ​പ​റ​ഞ്ഞു​.

 വികാരധീനയായി പ്രധാനമന്ത്രി

ഡെന്മാർക്കിലെ നീർനായ ഫാം സന്ദശിക്കുന്നതിനിടെ കണ്ണീരണിഞ്ഞ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സിൻ. ഡെന്മാർക്കിൽ രണ്ട് തലമുറകളിലായി പ്രഗത്ഭരായ നീർനായ കർഷകരുണ്ട്. വളരെ ചുരുങ്ങിയ കാലത്തിനിടെ ഇവരുടെ ജീവിത സാഹചര്യങ്ങൾ തകർന്നു. കർഷകരുടെ വികാരം തനിക്കുമുണ്ടെന്നും ഫാം സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.