സു​ശീ​ൽ​ ​കു​മാ​ർ​ ​മോദി രാ​ജ്യ​സ​ഭ​യി​ലേ​ക്ക്

Saturday 28 November 2020 12:25 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ബീ​ഹാ​ർ​ ​മു​ൻ​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​ ​സു​ശീ​ൽ​ ​കു​മാ​ർ​ ​മോ​ദി​ ​രാ​ജ്യ​സ​ഭാം​ഗ​മാ​വും.​ ​ലോ​ക്‌​ജ​ൻ​ ​ശ​ക്തി​ ​പാ​ർ​ട്ടി​ ​നേ​താ​വും​ ​കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന​ ​രാം​വി​ലാ​സ് ​പാ​സ്വാ​ൻ​ ​അ​ന്ത​രി​ച്ച​തി​ലൂ​ടെ​ ​ഒ​ഴി​വു​ ​വ​ന്ന​ ​സീ​റ്റി​ലാ​ണ് ​മ​ത്സ​രം.​ ​ഡി​സം​ബ​ർ​ 14​നാ​ണ് ​രാ​ജ്യ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ്. ജെ.​ഡി.​യു​ ​നേ​താ​വും​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ​ ​നി​തീ​ഷ് ​കു​മാ​റു​മാ​യി​ ​അ​ടു​പ്പ​മു​ള്ള​ ​സു​ശീ​ൽ​ ​കു​മാ​ർ​ ​മോദി​ ​ബി.​ജെ.​പി​യു​ടെ​ ​അ​വ​സ​ര​ങ്ങ​ൾ​ ​ഇ​ല്ലാ​താ​ക്കു​ന്നു​വെ​ന്ന​ ​ആ​രോ​പ​ണം​ ​നേ​രി​ട്ടി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന് ​ബി.​ജെ.​പി​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ക​ക്ഷി​യാ​യി​ട്ടും​ ​മ​ന്ത്രി​സ്ഥാ​നം​ ​ന​ൽ​കാ​തി​രു​ന്ന​ത്.​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​നി​ന്ന് ​മാ​റ്റി​ ​നി​റു​ത്തി​ ​ദേ​ശീ​യ​ ​രം​ഗ​ത്തേ​ക്ക് ​കൊ​ണ്ടു​വ​രു​മെ​ന്ന് ​സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു.​ ​രാ​ജ്യ​സ​ഭാം​ഗ​മാ​ക്കി​ ​കേ​ന്ദ്ര​മ​ന്ത്രി​സ്ഥാ​ന​വും​ ​ന​ൽ​കു​മെ​ന്ന​റി​യു​ന്നു.​ 2004​ൽ​ ​ബീ​ഹാ​റി​ലെ​ ​ഭ​ഗ​ൽ​പൂ​രി​ൽ​ ​നി​ന്ന് ​ലോ​ക്‌​സ​ഭാം​ഗ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ​ ​ഒ​ഴി​വു​ ​വ​ന്ന​ ​സീ​റ്റ് ​ബി.​ജെ.​പി​ ​നേ​താ​വും​ ​കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ​ ​ര​വി​ ​ശ​ങ്ക​ർ​ ​പ്ര​സാ​ദി​ന്റേ​താ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജ​യി​ച്ച​തോ​ടെ​ ​അ​ദ്ദേ​ഹം​ ​രാ​ജ്യ​സ​ഭാം​ഗ​ത്വം​ ​രാ​ജി​വ​യ്‌​ക്കു​ക​യും​ ​രാം​വി​ലാ​സ് ​പാ​സ്വാ​ന് ​ബി.​ജെ.​പി​ ​സീ​റ്റ് ​ന​ൽ​കു​ക​യു​മാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഭാ​ര്യ​യ്‌​ക്ക് ​ആ​ ​സീ​റ്റ് ​ന​ൽ​ക​ണ​മെ​ന്ന് ​എ​ൽ.​ജെ.​പി​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​സു​ശീ​ൽ​ ​കു​മാ​ർ​ ​മോ​ഡി​ക്കു​വേ​ണ്ടി​ ​സീ​റ്റ് ​ബി.​ജെ.​പി​ ​തി​രി​ച്ചെ​ടു​ക്കു​ക​യാ​ണ്.