ഗൂഢാലോചനയ്ക്കിടെ മോഷ്ടാക്കൾ പിടിയിൽ
ആലുവ: നഗരത്തിൽ മോഷണത്തിന് ആയുധങ്ങളുമായി എത്തിയ സംഘത്തിലെ രണ്ടുപേർ പൊലീസ് പിടിയിലായി. പെരുമ്പാവൂർ ചേലാമറ്റം തൊട്ടിയിൽവീട്ടിൽ ആൽബിൻ (28), പാലക്കാട് കള്ളമല മുക്കാലി നാക്കുകാട്ട് വീട്ടിൽ ഷാജി മാത്യു (45) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണകേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾ ആറുമാസം മുമ്പാണ് ജയിൽ മോചിതരായത്.
ആലുവയിലും പരിസരങ്ങളിലും മോഷണം നടന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇവരെക്കുറിച്ചും സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വിശദമായി അന്വേഷിക്കുമെന്നും എസ്.പി അറിയിച്ചു. അന്വേഷണസംഘത്തിൽ ആലുവ ഡിവൈ.എസ്.പി ജി. വേണു, ഇൻസ്‌പെക്ടർ പി.എസ്. രാജേഷ്, എസ്.ഐമാരായ ബിനു തോമസ്, ടി.എൽ. ജയൻ, ടി.വി. ഷാജു, എ.ആർ. രാജീവ് എന്നിവരുണ്ടായിരുന്നു.