കണ്ണൂർ വിമാനത്തതാവളത്തിൽ 23 ലക്ഷത്തിന്റെ സ്വർണം പിടികൂടി
Saturday 28 November 2020 12:34 AM IST
മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 23 ലക്ഷം വിലവരുന്ന 463 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ഇന്നലെ പുലർച്ചെ എത്തിയ വടകര സ്വദേശി പാറക്കടവ് ഫൈസലിൽ നിന്നാണ് സ്വർണം പിടികൂടിയത്.
സ്വർണമിശ്രിതം കാപ്സ്യുൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. 542 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ മധൂസൂദന ഭട്ട്, സൂപ്രണ്ടുമാരായ കെ. സുകുമാരൻ, സി.വി. മാധവൻ, ഇൻസ്‌പെക്ടർമാരായ അശോക് കുമാർ, കെ.വി. രാജു, യദു കൃഷ്ണ, സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സർണ്ണം പിടികൂടിയത്.