ട്രാൻസ്ജെൻഡറായി കാളിദാസ് ജയറാം
വെട്രിമാരൻ ,സുധ കൊങ്ങര ,വിഘ്നേഷ് ശിവൻ,ഗൗതം വാസുദേവ മേനോൻ എന്നിവർ സംവിധാനം ചെയ്ത തമിഴ് ആന്തോളജി ചിത്രം പാവകഥൈകൾ ഡിസംബർ 18ന് നെറ്റ്ഫ്ളിക്സിൽ. തങ്കം എന്ന് പേരിട്ടിരിക്കുന്ന സുധ കൊങ്ങരയുടെ സിനിമയിൽ കാളിദാസ് ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ട്രാൻസ്ജെൻഡറുടെ വേഷത്തിലാണ് കാളിദാസ് ഇൗ ചിത്രത്തിൽ അഭിനയിക്കുന്നത്. ഭവാനി ശ്രി, ശന്തനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിലുണ്ട്.വിഘ്നേഷ് ശിവൻ ചിത്രത്തിൽ അഞജലിയും കൽക്കിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെട്രിമാരൻ ചിത്രത്തിൽ പ്രകാശ് രാജ്, സായ് പല്ലവി, ഹരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗൗതം വാസുദേവ മേനോന്റെ ചിത്രത്തിൽ ഗൗതം മേനോനും സിമ്രാനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു.