വോട്ടോട്ടത്തിലാണ് ഈ ദമ്പതികൾ !

Sunday 29 November 2020 12:13 AM IST

ചങ്ങനാശേരി : തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ വോട്ട് പെട്ടിയിലാക്കാനുള്ള ഓട്ടത്തിലാണ് ഈ ദമ്പതികൾ. വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ബേബിമോൾ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ തോട്ടയ്ക്കാട് ഡിവിഷനിൽ നിന്ന് ജനവിധി തേടുമ്പോൾ ഭർത്താവ് ഇളങ്കാവിൽ മാത്യു പോൾ (ബെന്നി) വാകത്താനം പഞ്ചായത്ത് എട്ടാം വാർഡായ അമ്പലക്കവലയിൽ നിന്നാണ് മത്സരിക്കുന്നത്. ഇരുവരും കേരള കോൺഗ്രസ് (ജോസ് ) വിഭാഗത്തിന്റെ പ്രതിനിധികൾ. ബേബിമോൾ മത്സരത്തിൽ പുതുമുഖമല്ലെങ്കിലും, ഭർത്താവ് കന്നി അങ്കമാണ്. കഴിഞ്ഞ തവണ യു.ഡി.എഫ് മുന്നണിയിൽ മത്സരിച്ച ബേബിമോൾ കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തോടെ എൽ.ഡി.എഫിലായി. യു.ഡി.എഫിന് മേൽക്കൈയുള്ള സ്ഥലത്ത് ഇരുവരും തികച്ച വിജയപ്രതീക്ഷയിലാണ്.