ആണവ ശാസ്‌ത്രജ്ഞനെ വധിച്ചത് ഇറാനെ ഒതുക്കാൻ

Sunday 29 November 2020 12:00 AM IST

ടെ​ഹ്റാ​ൻ​:​അ​മേ​രി​ക്ക​യു​ടെ​യും​ ​ഇ​സ്രായേ​ലി​ന്റെ​യും​ ​ചൊ​ൽ​പ്പ​ടി​യി​ൽ​ ​നി​ൽ​ക്കാ​ത്ത​ ​ഇ​റാ​നെ​ ​ആ​ണ​വ​പ​ദ്ധ​തി​യു​ടെ​ ​പേ​രി​ൽ​ ​ഒ​തു​ക്കാ​നു​ള്ള​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ല​ത്തെ​ ​കു​ത​ന്ത്ര​മാ​ണ് ​ആ​ണ​വ​ശാ​സ്‌​ത്ര​ജ്ഞ​ൻ​ ​മു​ഹ്സീ​ൻ​ ​ഫ​ക്രി​സാ​ദെ​യു​ടെ​ ​കൊ​ല​പാ​ത​കം.​ ​ഇ​റാ​ൻ​ ​സേ​ന​യാ​യ​ ​ഇ​സ്ലാ​മി​ക​ ​റ​വ​ലൂ​ഷ​ണ​റി​ ​ഗാ​ർ​ഡി​ലെ​ ​ബ്രി​ഗേ​ഡി​യ​ർ​ ​ജ​ന​റ​ൽ​ ​കൂ​ടി​യാ​യി​രു​ന്ന​ ​മു​ഹ്‌​സീ​ൻ​ ​ഇ​റാ​ന്റെ​ ​ആ​ണ​വാ​യു​ധ​ ​പ​ദ്ധ​തി​യു​ടെ​ ​ബു​ദ്ധി​കേ​ന്ദ്ര​മാ​യി​രു​ന്നു.​ ​വെ​ള്ളി​യാ​ഴ്ച​ ​കാ​റോ​ടി​ച്ച് ​പോ​കു​മ്പോ​ൾ​ ​അ​ജ്ഞാ​ത​രാ​യ​ ​കൊ​ല​യാ​ളി​ക​ളു​ടെ​ ​വെ​ടി​യേ​റ്റ​ ​അ​ദ്ദേ​ഹം​ ​ആ​ശു​പ​ത്രി​യി​ലാ​ണ് ​മ​രി​ച്ച​ത്.ഇ​റാ​ന്റെ​ ​ഒ​ളി​പ്പോ​‌​ർ​ ​വി​ഭാ​ഗ​മാ​യ​ ​ഖു​ദ് ​സേ​ന​യു​ടെ​ ​ക​മാ​ൻ​ഡ​ർ​ ​ജ​ന​റ​ൽ​ ​ഖാ​സീം​ ​സു​ലൈ​മാ​നി​യെ​ ​ജ​നു​വ​രി​യി​ൽ​ ​ബാ​ഗ്ദാ​ദി​ൽ​ ​അ​മേ​രി​ക്ക​ൻ​ ​സേ​ന​ ​കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ഫ​ക്രി​സാ​ദെ​യു​ടെ​ ​വ​ധം.1990​ക​ൾ​ ​മു​ത​ൽ​ ​ഇ​റാ​ന്റെ​ ​ആ​ണ​വ​ ​പ​ദ്ധ​തി​ക​ളു​ടെ​യും​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രാ​യ​ല​ത്തി​ന്റെ​യും​ ​ചു​മ​ത​ല​ ​വ​ഹി​ച്ച​ത് ​ഫ​ക്രി​സാ​ദെ​ ​ആ​യി​രു​ന്നു.യു.​ ​എ​ൻ​ ​ര​ക്ഷാ​സ​മി​തി​യി​ലെ​ ​അ​ഞ്ച് ​വ​ൻ​ശ​ക്തി​ക​ളും​ ​ജ​ർ​മ്മ​നി​യും​ ​(​ ​P5​+1​)​ 2015​ൽ​ ​ഇ​റാ​നു​മാ​യി​ ​ഒ​പ്പി​ട്ട​ ​ആ​ണ​വ​ ​ക​രാ​ർ​ ​പ്ര​കാ​രം​ ​ഇ​റാ​ന്റെ​ ​പ​രി​മി​ത​മാ​യി​ ​സ​മ്പു​ഷ്‌​ട​മാ​ക്കി​യ​ ​യു​റേ​നി​യം​ ​ശേ​ഖ​രം​ 202.8​ ​കി​ലോ​ഗ്രാ​മാ​യി​ ​നി​ശ്ച​യി​ച്ചി​രു​ന്നു.​ ​ആ​ണ​വ​ ​വൈ​ദ്യു​തി​ ​നി​ല​യ​ങ്ങ​ളി​ൽ​ ​ഇ​ന്ധ​ന​മാ​യി​ ​ഉ​പ​യോ​ഗി​ക്കാ​നു​ള്ള​ ​യു​റേ​നി​യ​മാ​ണി​ത്.​ ​അ​തി​ന് ​പോ​ലും​ ​നി​യ​ന്ത്ര​ണം​ ​ക​ൽ​പ്പി​ച്ച​താ​യി​രു​ന്നു​ ​ക​രാ​ർ.​ ​ഇ​റാ​നു​മാ​യി​ ​ഉ​ര​സി​യ​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ട്രം​പ് 2018​ൽ​ ​ക​രാ​റി​ൽ​ ​നി​ന്ന് ​പി​ന്മാ​റി.​ ​അ​തോ​ടെ​ ​ക​രാ​ർ​ ​ലം​ഘി​ച്ച​ ​ഇ​റാ​ൻ​ ​ഈ​ ​യു​റേ​നി​യം​ ​ശേ​ഖ​രം​ 2,442.9​ ​കി​ലോ​ ​ആ​യി​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​അ​ത് ​അ​മേ​രി​ക്ക​യ്‌​ക്ക് ​ദ​ഹി​ച്ചി​രു​ന്നി​ല്ല.

 ട്രംപിന്റെ കുബുദ്ധി

ജ​നു​വ​രി​ 20​ന് ​സ്ഥാ​നം​ ​ഒ​ഴി​യും​ ​മു​മ്പ് ​ഇ​റാ​നെ​ ​ആ​ക്ര​മി​ക്കാ​ൻ​ ​പ​ഴു​തു​ക​ൾ​ ​തേ​ടി​യ​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ട്രം​പി​നെ​ ​സ​ഹാ​യി​ക​ൾ​ ​പി​ന്തി​രി​പ്പി​ച്ച​താ​യി​ ​ന്യൂ​യോ​ർ​ക്ക് ​ടൈ​സ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്‌​തി​രു​ന്നു.​ ​അ​തി​ന് ​പി​ന്നാ​ലെ​ ​യു.​ ​എ​സ് ​വി​ദേ​ശ​കാ​ര്യ​ ​സെ​ക്ര​ട്ട​റി​ ​മൈ​ക് ​പോം​പി​യോ​ ​ഇ​സ്ര​ായേ​ലി​ൽ​ ​എ​ത്തി​ ​നെ​ത​ന്യാ​ഹു​വി​നെ​ ​ക​ണ്ടു.​ ​തു​ട​ർ​ന്ന് ​ഇ​രു​വ​രും​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ൽ​ ​ചെ​ന്ന് ​കി​രീ​ടാ​വ​കാ​ശി​യാ​യ​ ​മു​ഹ​മ്മ​ദ് ​ബി​ൻ​ ​സ​ൽ​മാ​നു​മാ​യി​ ​ര​ഹ​സ്യ​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​ഇ​റാ​നു​മാ​യു​ള്ള​ ​ആ​ണ​വ​ക​രാ​ർ​ ​പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​ത് ​എ​ങ്ങ​നെ​യും​ ​ത​ട​യ​ണ​മെ​ന്നാ​യി​രു​ന്നു​ ​ആ​ ​ച​ർ​ച്ച​യി​ലെ​ ​ധാ​ര​ണ.​ ​ക​രാ​ർ​ ​പു​ന​രു​ജ്ജീ​വി​പ്പി​ച്ചാ​ൽ​ ​ഉ​പ​രോ​ധ​ങ്ങ​ൾ​ ​പി​ൻ​വ​ലി​ക്കേ​ണ്ടി​ ​വ​രും.​ ​അ​ത് ​ഇ​റാ​നെ​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​ക്കും.

 ഇറാന്റെ നിസഹായത

ഉ​പ​രോ​ധ​ങ്ങ​ൾ​ ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ ​ത​ക​ർ​ത്തു.​ ​സു​ലൈ​മാ​നി​യു​ടെ​ ​കൊ​ല​പാ​ത​ക​ത്തി​ലൂ​ടെ​ ​സൈ​നി​ക​ ​ത​ന്ത്ര​ജ്ഞ​നെ​ ​ന​ഷ്ട​പ്പെ​ട്ടു.​ ​ന​താ​ൻ​സി​ലെ​ ​ആ​ണ​വ​ ​കേ​ന്ദ്ര​ത്തി​ന് ​ദു​രൂ​ഹ​മാ​യ​ ​സ്ഫോ​ട​ന​ത്തി​ൽ​ ​ത​ക​രാ​റു​ണ്ടാ​യി.​ ​സി​റി​യ​യി​ലെ​ ​ഇ​റാ​നി​യ​ൻ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ഇ​സ്രായേ​ൽ​ ​ത​ക​ർ​ത്ത​പ്പോ​ൾ​ ​സ​ഖ്യ​ക​ക്ഷി​യാ​യ​ ​റ​ഷ്യ​ ​നി​സം​ഗ​ത​ ​പാ​ലി​ച്ചു.​ ​ഇ​പ്പോ​ൾ​ ​ആ​ണ​വ​ശാ​സ്‌​ത്ര​ജ്ഞ​നെ​ ​ന​ഷ്‌​ട​മാ​യി.​ ​അ​റ​ബ് ​രാ​ജ്യ​ങ്ങ​ളി​ലെ​ ​അ​മേ​രി​ക്ക​ൻ​ ​അ​നു​ഭാ​വ​ ​സ​മ​വാ​ക്യ​ങ്ങ​ളും​ ​തി​രി​ച്ച​ടി​യാ​ണ്.​ ​തി​രി​ച്ച​ടി​ച്ചി​ല്ലെ​ങ്കി​ൽ​ ​ഭ​ര​ണ​കൂ​ടം​ ​ദു​ർ​ബ​ല​മാ​ണെ​ന്ന​ ​ആ​ക്ഷേ​പം​ ​ഉ​യ​രും.​ ​ഇ​പ്പോ​ൾ​ ​തി​രി​ച്ച​ടി​ച്ചാ​ൽ​ ​ഇ​സ്ര​ായേ​ലി​നും​ ​ട്രം​പി​നും​ ​പ്ര​ഹ​രി​ക്കാ​ൻ​ ​അ​വ​സ​ര​മാ​കും.​ ​ന​യ​ത​ന്ത്ര​ ​വ​ഴി​ക​ൾ​ ​അ​ട​ഞ്ഞാ​ൽ​ ​വ​രാ​നി​രി​ക്കു​ന്ന​ ​ബൈ​ഡ​ൻ​ ​ഭ​ര​ണ​കൂ​ട​ത്തി​ന് ​അ​നു​ര​ഞ്ജ​നം​ ​ദു​ഷ്‌​ക​ര​മാ​കും.​ ​എ​ണ്ണ​ടാ​ങ്ക​റു​ക​ളോ​ ​പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​അ​മേ​രി​ക്ക​ൻ​ ​താ​വ​ള​ങ്ങ​ളോ​ ​ആ​ക്ര​മി​ക്കു​ന്ന​തി​ൽ​ ​ഇ​റാ​ന്റെ​ ​പ്ര​തി​കാ​രം​ ​ഒ​തു​ങ്ങാ​നാ​ണ് ​സാ​ദ്ധ്യ​ത.