മുഹ്സീൻ​ ​വ​ധം, ഇസ്രായേൽ അമേരിക്കയുടെ കൂലിപ്പടയാളിയെന്ന് റൂഹാനി

Sunday 29 November 2020 1:43 AM IST

ടെ​ഹ്റാ​ൻ​:​ ​ഇ​റാ​നി​ലെ​ ​ആ​ണ​വാ​യു​ധ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ത​ല​വ​നാ​യ​ ​മുഹ്സീൻ ഫ​ക്രി​സാദെ​യു​ടെ​ ​കൊ​ല​പാ​ത​ക​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​മേ​രി​ക്ക​യേ​യും​ ​ഇ​റാ​ന്റെ​ ​മു​ഖ്യ​ ​ശ​ത്രു​വാ​യ​ ​ഇ​സ്രാ​യേ​ലി​നേ​യും​ ​വി​മ​ർ​ശി​ച്ച് ​പ്ര​സി​ഡ​ന്റ് ​ഹ​സ​ൻ​ ​റൂ​ഹാ​നി.​ ​ഇ​സ്ര​ായേ​ലി​നെ​ ​അ​മേ​രി​ക്ക​യു​ടെ​ ​കൂ​ലി​പ്പ​ട​യാ​ളി​ ​എ​ന്നാ​ണ് ​റൂ​ഹാ​നി​ ​വി​ശേ​ഷി​പ്പി​ച്ച​ത്. ആ​ഗോ​ള​ ​അ​ഹ​ങ്കാ​ര​ത്തി​ന്റെ​ ​ദു​ഷി​ച്ച​ ​കൈ​ക​ളും​ ​അ​വ​രു​ടെ​ ​കൂ​ലി​പ്പ​ട​യാ​ളി​യാ​യ​ ​ഇ​സ്രാ​യേ​ലും​ ​ഈ​ ​രാ​ജ്യ​ത്തി​ന്റെ​ ​മ​ക​ന്റെ​ ​ര​ക്ത​ത്താ​ൽ​ ​ന​ന​ഞ്ഞു​ ​-​ ​ഹ​സ​ൻ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.​ ​ആ​ഗോ​ള​ ​അ​ഹ​ങ്കാ​ര​മെ​ന്ന് ​ഇ​റാ​ൻ​ ​വി​ശേ​ഷി​പ്പി​ച്ച​ത് ​അ​മേ​രി​ക്ക​യെ​ ​ആ​ണ്. മുഹ്സീന്റെ മ​ര​ണം​ ​രാ​ജ്യ​ത്തെ​ ​ശാ​സ്ത്ര​ ​പു​രോ​ഗ​തി​യെ​ ​ബാ​ധി​ക്കി​ല്ലെ​ന്നും​ ​ത​ങ്ങ​ളു​ടെ​ ​വ​ള​ർ​ച്ച​യ്ക്ക് ​ത​ട​സം​ ​സൃ​ഷ്ടി​ക്കാ​നാ​ണ് ​അദ്ദേഹത്തെ​കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​രോ​പി​ച്ചു. മുഹ്സീന്റെ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​ഇ​സ്ര​ായേ​ലി​നോ​ട് ​പ്ര​തി​കാ​രം​ ​ചെ​യ്യു​മെ​ന്ന് ​പ​ര​മോ​ന്ന​ത​ ​നേ​താ​വ്​​ ​ആ​യ​ത്തു​ള്ള​ ​അ​ലി​ ​ഖ​മേ​നി​യു​ടെ​ ​സൈ​നി​ക​ ​ഉ​പ​ദേ​ഷ്ടാ​വ് ​പ​റ​ഞ്ഞു. ഇ​സ്ര​ായേ​ലി​ന്റെ​ ​ഈ​ ​ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തെ​ ​അ​പ​ല​പി​ക്ക​ണ​മെ​ന്ന് ​ഇ​റാ​ൻ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​ജ​വാ​ദ് ​സ​രി​ഫ് ​അ​ന്താ​രാ​ഷ്​​ട്ര​ ​സ​മൂ​ഹ​ത്തോ​ട്​​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​റാ​നി​ലെ​ ​പ്ര​ശ​സ്ത​ ​ശാ​സ്ത്ര​ജ്ഞ​നെ​യാ​ണ്​​ ​ഭീ​ക​ര​ർ​ ​കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​ട്വീ​റ്റ്​​ ​ചെ​യ്​​തു.​ ​ആ​ക്ര​മ​ണ​ത്തി​ന്​​ ​പി​ന്നി​ൽ​ ​ഇ​സ്രാ​യേ​ലാ​ണെ​ന്ന​തി​ന് ​സൂ​ച​ന​ക​ളു​ണ്ടെ​ന്നും​ ​സ​രി​ഫ്​​ ​ആ​രോ​പി​ച്ചു.​ ​മുഹ്സീൻ വ​ധം​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​യ​മ​ത്തി​ന്റെ​ ​വ്യ​ക്ത​മാ​യ​ ​ലം​ഘ​ന​മാ​ണെ​ന്നും​ ​അ​ത്​​ ​മേ​ഖ​ല​യി​ലെ​ ​നാ​ശം​ ​വി​ത​ക്കാ​ൻ​ ​ല​ക്ഷ്യം​ ​വെ​ച്ചു​ള്ള​താ​ണെ​ന്നും​ ​ഇ​റാ​ൻ​ ​യു.​എ​ൻ​ ​അം​ബാ​സ​ഡ​ർ​ ​മാ​ജി​ദ് ​ത​ഖ്ത് ​ര​വാ​ഞ്ചി​ ​പ​റ​ഞ്ഞു.

 ഈ പേര് ഓർമ്മിക്കുക!

ഇ​റാ​ന്റെ​ ​ആ​ണ​വ​ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് 2018​ ​ഏ​പ്രി​ലി​ൽ​ ​ഇ​സ്രാ​യേ​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ബെ​ഞ്ച​മി​ൻ​ ​നെ​ത​ന്യാ​ഹു​ ​ന​ട​ത്തി​യ​ ​പ്ര​സം​ഗ​ത്തി​ൽ​ ​മുഹ്സീന്റെ പേ​ര് ​പ്ര​ത്യേ​കം​ ​പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.​ ​'​'​ഈ​ ​പേ​ര്​​ ​ഓ​ർ​മ്മി​ക്കു​ക​'​'​ ​എ​ന്നാ​യി​രു​ന്നു​ ​നെ​ത​ന്യാ​ഹു​ ​പ​റ​ഞ്ഞ​ത്.