പത്ത് വർഷത്തിനിടെ ഇറാനിൽ കൊല്ലപ്പെട്ടത് അഞ്ച് ശാസ്ത്രജ്ഞന്മാർ

Sunday 29 November 2020 12:00 AM IST

ടെഹ്‌റാൻ: ​ഇ​ന്ന​ലെ​യാ​ണ് ​ഇ​റാ​നി​ലെ​ ​പ്ര​ധാ​ന​ ​ആ​ണ​വ​ശാ​സ്ത്ര​ഞ്ജ​രി​ൽ​ ​ഒ​രാ​ളാ​യ​ ​മുഹ്സീൻ ​ഫ​ക്രി​സാ​ദെ​ ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​​ ഇത് കൂടാതെ ക​ഴി​ഞ്ഞ​ ​ദ​ശാ​ബ്ദ​ത്തി​നി​ടെ​ ​നാ​ല് ​ആ​ണ​വ​ ​ശാ​സ്ത്ര​ജ്ഞ​ന്മാ​രാ​ണ് ​ഇ​റാ​നി​ൽ​ ​വ​ധി​ക്ക​പ്പെ​ട്ട​ത്.ഇവരെ ക്കുറി​ച്ച​റി​യാം.

 മ​സൂദ് ​അ​ലി​മൊ​ഹ​മ്മ​ദി

ടെ​ഹ്‌​റാ​ൻ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പാ​ർ​ട്ടി​ക്കി​ൾ​ ​ഫി​സി​ക്സ് ​വി​ഭാ​ഗ​ത്തി​ൽ​ ​പ്രൊ​ഫ​സ​റാ​യി​രു​ന്ന​ ​മ​സൂദ് അ​ലി​മു​ഹ​മ്മ​ദി​ 2010​ ​ജ​നു​വ​രി​യി​ൽ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​ബോം​ബ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മോ​ട്ടോ​ർ​ ​സൈ​ക്കി​ളി​ൽ​ ​ഘ​ടി​പ്പി​ച്ചാ​യി​രു​ന്നു​ കൊ​ല​പ്പെ​ടു​ത്തി​യ​ത്.​ ​രാ​ജ്യ​ത്തി​ന്റെ​ ​ആ​ണ​വാ​യു​ധ​ ​പ​ദ്ധ​തി​യു​മാ​യും​ ​രാ​ഷ്ട്രീ​യ​വു​മാ​യും​ ​മ​സൂദിന് ​ബ​ന്ധ​​മി​ല്ലെ​ന്നാ​യി​രു​ന്നു​ ​ഇ​റാ​ന്റെ​ ​ഭാ​ഷ്യം.​ ​എ​ന്നാ​ൽ,​ ​മ​സൂദ് ​ഇ​റാ​ന്റെ​ ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മി​ർ​ ​ഹു​സൈ​ൻ​ ​മൗ​സ​വി​ക്കെ​തി​രാ​യി​ ​മ​ത്സ​രി​ച്ച​ ​പ്ര​തി​പ​ക്ഷ​ ​സ്ഥാ​നാ​ർ​ത്ഥി​ക്ക് ​പി​ന്തു​ണ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​​

 മാജിദ് ശാഹിരാരി

മ​സൂദ് ​മ​രി​ച്ച് ​പ​തി​നൊ​ന്ന് ​മാ​സ​ത്തി​നു​ശേ​ഷം​ ​രാ​ജ്യ​ത്തെ​ ​ആ​റ്റോ​മി​ക് ​എ​ന​ർ​ജി​ ​ഓ​ർ​ഗ​നൈ​സേ​ഷ​ന് ​വേ​ണ്ടി​ ​സു​പ്ര​ധാ​ന​ ​പ​ദ്ധ​തി​യു​ടെ​ ​മേ​ൽ​ ​നോ​ട്ടം​ ​വ​ഹി​ച്ച​ ​മാ​ജി​ദ് ​ശാ​ഹി​രാ​രി​യും​ ​കൊ​ല്ല​പ്പെ​ട്ടു.​ ​അക്രമി ​ശാ​ഹി​രാ​രി​യു​ടെ​ ​കാ​റി​ലേ​ക്ക് ​ബോം​ബ് ​വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.​ ​ആ​ക്ര​മ​ണ​ത്തി​ന് ​പി​ന്നി​ൽ​ ​സ​യ​ണി​സ്റ്റ് ​ഭ​ര​ണ​കൂ​ട​ങ്ങ​ളും​ ​പാ​ശ്ചാ​ത്യ​ ​സ​ർ​ക്കാ​രു​ക​ളു​മാ​ണെ​ന്ന് ​അ​ന്ന​ത്തെ​ ​പ്ര​സി​ഡ​ന്റ് ​മ​ഹ്മൂ​ദ് ​അ​ഹ​മ്മ​ദി​ ​നെ​ജാ​ദ് ​ ആരോപിച്ചിരുന്നു

 ഡാരിയഷ് റെസഇനജാദ്

ഡാ​രി​യ​ഷ് ​റെ​സ​ഇ​ന​ജാ​ദ് 2011​ൽ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​മോ​ട്ടോ​ർ​ ​സൈ​ക്കി​ളി​ൽ​ ​തോ​ക്കു​മാ​യെ​ത്തി​യ​വ​ർ​ ​അ​ദ്ദേ​ഹ​ത്തി​ന് ​നേ​രെ​ ​വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.​ ​ശാ​സ്ത്ര​ജ്ഞ​നാ​യ​ ​ഡാ​രി​യ​ഷ് ​ഒ​രു​ ​ന്യൂ​ക്ലി​യ​ർ​ ​ഡി​റ്റ​ണേ​റ്റ​റി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​ ​ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഈ​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​ഇ​റാ​ൻ​ ​നി​ഷേ​ധി​ച്ചി​രു​ന്നു.​ ​

 മുസ്തഫ റോഷൻ

2012​ ​ജ​നു​വ​രി​യി​ൽ​ടെ​ഹ്‌​റാ​നി​ലെ​ ​ഒ​രു​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​പ്രൊ​ഫ​സ​റാ​യി​രു​ന്നു​ ​മു​സ്ത​ഫ​ ​അ​ഹ​മ്മ​ദി​ ​റോ​ഷ​ൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.