പാകിസ്ഥാനിൽ വരന് വിവാഹ സമ്മാനമായി ലഭിച്ചത് എ.കെ 47
Sunday 29 November 2020 1:56 AM IST
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഒരു വിവാഹ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിവാഹം നടക്കുന്നതിനിടെ വരന് ഒരു സ്ത്രീ സമ്മാനമായി നൽകുന്നത് എ.കെ 47 റൈഫിളാണ്. വരന്റെ സമീപത്തുതന്നെ വധുവുമുണ്ട്. തോക്ക് വാങ്ങി വരനും അതു സമ്മാനിച്ച സ്ത്രീയും ചിത്രങ്ങൾക്കു വേണ്ടി പോസ് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. പാക് മാദ്ധ്യമപ്രവർത്തകൻ അദീൽ അഷാനാണ് 30 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.