ചിട്ടകളില്ല, വ്യായാമമില്ല, സെഞ്ച്വറിയടിച്ച് കെമിൻ അപ്പൂപ്പൻ

Sunday 29 November 2020 2:01 AM IST

ബീ​ജിം​ഗ്:​ ​ജൂ​ണി​ലാ​ണ് ​ചൈ​ന​യി​ലെ​ ​ജി​ൻ​ജി​ൻ​ ​പ്ര​വി​ശ്യാ​ ​സ്വ​ദേ​ശി​ ​ഴാ​ങ് ​കെ​മി​ന് 100​ ​വ​യ​സ് ​തി​ക​ഞ്ഞ​ത്.​ ​ചി​ട്ട​യാ​യ​ ​ഭ​ക്ഷ​ണ​ ​രീ​തി​യും​ ​വ്യാ​യാ​മ​ ​മു​റ​ക​ളു​മൊ​ന്നു​മ​ല്ല​ ​കെ​മി​ന്റെ​ ​ദീ​ർ​ഘാ​യു​സി​ന്റെ​ ​ര​ഹ​സ്യം.​ ​ഇ​വ​യ്ക്കൊ​ന്നും​ ​കെ​മി​ൻ​ ​പ്രാ​ധാ​ന്യം​ ​കൊ​ടു​ക്കാ​റു​മി​ല്ല.​കൂ​ടാ​തെ,​ ​ഈ​ ​പ്രാ​യ​ത്തി​ലും​ ​മ​ദ്യ​വും​ ​ഫാ​സ്റ്റ്ഫു​ഡും​ ​സി​ഗ​ര​റ്റു​മെ​ല്ലാം​ ​കെ​മി​ൻ​ ​അ​പ്പൂ​പ്പ​ന്റെ​ ​ജീ​വി​ത​ത്തി​ലെ​ ​അ​ഭി​വാ​ജ്യ​ ​ഘ​ട​ക​മാ​ണ്. ത​ന്റെ​ ​ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് ​കെ​മി​ൻ​ ​തീ​രെ​ ​ചി​ന്തി​ക്കാ​റി​ല്ല​ത്രേ.​ ​പ​ല​പ്പോ​ഴും​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​തി​രു​ന്നി​ട്ടു​ണ്ടെന്നും അ​തി​ൽ​ ​പ്ര​ശ്നം​ ​ഒ​ന്നും​ ​തോ​ന്നി​യി​ട്ടി​ല്ലെന്നുംം​ ​അ​ദ്ദേ​ഹം​ ​പ​റ​യു​ന്നു.​ ​അ​തേ​സ​മ​യം​ ​മ​ദ്യ​വും,​ ​സി​ഗ​ര​റ്റും​ ​ഇ​ല്ലാ​തെ​ ​ത​നി​ക്ക് ​​ ​ജീ​വി​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടാ​ണെ​ന്നും​ ​കെ​മി​ൻ​ ​വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.​ ​എ​ങ്കി​ലും​ ​പ്രാ​യ​മേ​റി​യ​തോ​ടെ​ ​സി​ഗ​ര​റ്റി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ചി​ല​ ​നിയ​ന്ത്ര​ണ​ങ്ങ​ൾ​ ​വ​ച്ചി​ട്ടു​ണ്ട്. 15​-ാം​ ​വ​യ​സ് ​മു​ത​ൽ​ ​കെ​മി​ൻ​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​ജോ​ലി​ ​സ്ഥ​ല​ത്ത് ​വ​ച്ചാ​ണ് ​പു​ക​വ​ലി​ ​സ​ന്ത​ത​സ​ഹ​ചാ​രി​യാ​യ​ത്.​ ​ഇ​പ്പോ​ഴും​ ​ദി​വ​സ​വും​ ​ഒ​രു​ ​പാ​ക്ക​റ്റ് ​സി​ഗ​ര​റ്റെ​ങ്കി​ലും​ ​വ​ലി​ക്കാ​റു​ണ്ട്.​ ​ഇ​ത്ര​യും​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​മ​ദ്യ​പാ​ന​വും​ ​പു​ക​വ​ലി​യും​ ​ന​ല്ല​താ​ണോ​ ​മോ​ശ​മാ​ണോ​ ​എ​ന്ന് ​പ​റ​യാ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​അ​വ​സ്ഥ​യി​ലാ​ണ് ​താ​ൻ​ ​എ​ന്നും​ ​കെ​മി​ൻ​ ​പ​റ​യു​ന്നു. മ​ക്ക​ളോ​ടും​ ​പേ​ര​ക്കു​ട്ടി​ക​ളോ​ടു​മൊ​പ്പ​മാ​ണ് ​കെ​മി​ൻ​ ​താ​മ​സി​ക്കു​ന്ന​ത്.​ ​ടി.​വി​ ​കാ​ണു​ന്ന​താ​ണ് ​പ്ര​ധാ​ന​ ​ഹോ​ബി.​ ​ന​ട​ക്കാ​നി​റ​ങ്ങു​ന്ന​ത് ​ഇ​ഷ്ട​മാ​ണെ​ങ്കി​ലും​ ​കൊ​വി​ഡ് ​കാ​ല​മാ​യ​തി​നാ​ൽ​ ​മ​ക്ക​ൾ​ ​സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്ന് ​കെ​മി​ൻ​ ​പ​റ​ഞ്ഞു. പൂ​ർ​ണ​ ​ആ​രോ​ഗ്യ​വാ​നാ​യ​ ​കെ​മി​ന് ​ആ​കെ​യു​ള്ള​ ​ശാ​രീ​രി​ക​ ​പ്ര​ശ്നം​ ​കേ​ൾ​വി​ക്കു​റ​വ് ​മാ​ത്ര​മാ​ണ്.