ഭഗവത്ഗീത പാഠ്യപദ്ധതി : ഹർജിതള്ളി
Sunday 29 November 2020 12:09 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ എല്ലാ ക്ളാസുകളിലും ഭഗവത്ഗീത ഒരുവിഷയമായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന പൊതുതാത്പര്യ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ബഹ്മ ശങ്കർ ശാസ്ത്രിയുടെ ഹർജി അവ്യക്തവും തെറ്റിദ്ധാരണാജനകവുമാണെന്ന് വിലയിരുത്തിയ ജസ്റ്റിസുമാർ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാനും നിർദ്ദേശിച്ചു. സമൂഹത്തിന്റെ താത്പര്യം മുൻനിറുത്തി ഭഗവത്ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ആവശ്യവുമായി സ്കൂൾ ബോർഡിനെയോ, സർവ്വകലാശാലയെയോ സമീപിക്കാനാണ് കോടതി നിർദ്ദേശിച്ചത്.