മാർഗനിർദ്ദേശം ലംഘിച്ചാൽ പിടിവീഴും

Sunday 29 November 2020 1:37 AM IST
election

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പ് ദിവസത്തെ മാർഗനിർദ്ദേശം പൂർണമായും പാലിക്കാൻ സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. വോട്ടർമാർക്ക് നിർഭയമായി സമ്മതി ദാനാവകാശം വിനിയോഗിക്കുന്നതിനുള്ള പൂർണ സ്വാതന്ത്ര്യം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.

രാഷ്ട്രീയ കക്ഷികൾ അവരവരുടെ അംഗീകൃത പ്രവർത്തകർക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റി കാർഡുകളും നൽകണം. പോളിംഗ് സ്‌റ്റേഷന് സമീപം വോട്ട് അഭ്യർത്ഥിക്കാൻ പാടില്ല. സ്ഥാനാർത്ഥിയുടെ ക്യാമ്പുകളിൽ ആഹാര വിതരണം പാടില്ല. വോട്ടെടുപ്പ് ദിവസം ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെർമിറ്റ് വാങ്ങി രാഷ്ട്രീയ കക്ഷികൾ അതത് വാഹനങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കണം.

ബൂത്തുകൾക്ക് അകലം വേണം

പഞ്ചായത്ത് തലത്തിൽ പോളിംഗ് സ്‌റ്റേഷനിൽ നിന്ന് 200 മീറ്റർ അകലത്തിലും നഗരസഭാ തലത്തിൽ പോളിംഗ് സ്‌റ്റേഷനിൽ നിന്ന് 100 മീറ്റർ അകലത്തിലും മാത്രമേ ഇലക്‌ഷൻ ബൂത്തുകൾ സ്ഥാപിക്കാവൂ. ഇവിടെ സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ വയ്ക്കാം. ബൂത്തുകൾ നിർമ്മിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയിൽ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങണം.

മൊബൈൽ ഫോൺ

പോളിംഗ് ബൂത്തുകളിൽ ഒബ്‌സെർവർമാർ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിംഗ് ഓഫീസർമാർ എന്നിവർക്കൊഴികെ ആർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല. രാഷ്ട്രീയ കക്ഷികൾ, സ്ഥാനാർത്ഥികൾ എന്നിവർ വോട്ടർമാരെ വാഹനമേർപ്പെടുത്തി പോളിംഗ് സ്‌റ്റേഷനിലെത്തിക്കാൻ പാടില്ല.

സ്ലിപ്പ് വെള്ള കടലാസിൽ

സമ്മതിദായകർക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകൾ വെള്ളക്കടലാസിൽ ഉള്ളതാകണം. ഇതിൽ സ്ഥാനാർത്ഥിയുടെയോ കക്ഷികളുടെയോ പേരോ ചിഹ്നമോ ഉണ്ടാകരുത്.

മദ്യ വിതരണം പാടില്ല

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണുന്ന ദിവസവും മദ്യവിതരണം നടത്തരുത്. പോളിംഗ് ബൂത്തുകൾക്ക് സമീപവും സ്ഥാനാർത്ഥികളുടെ ക്യാമ്പിന്റെ പരിസരത്തും ആൾക്കൂട്ടം ഉണ്ടാകരുത്.

647​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​:​ 405​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യ​പ്പോ​ൾ​ ​ജി​ല്ല​യി​ൽ​ ​ശ​നി​യാ​ഴ്ച​ 647​ ​പേ​ർ​ക്ക് ​കൊ​വി​ഡ്.​ ​ജി​ല്ല​യി​ൽ​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 6,410​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 100​ ​പേ​ർ​ ​മ​റ്റു​ ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു.​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് ​സ്ഥീ​രി​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 58,307​ ​ആ​ണ്.​ 51,344​ ​പേ​രെ​യാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യി​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്നും​ ​ഡി​സ്ചാ​ർ​ജ്ജ് ​ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച്ച​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 636​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥീ​രി​ക​രി​ച്ച​ത്.​ ​മൂ​ന്ന് ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ ​നി​ന്നെ​ത്തി​യ​ ​മൂ​ന്ന് ​പേ​ർ​ക്കും​ ​രോ​ഗ​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ ​അ​ഞ്ച് ​പേ​ർ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി.​ ​രോ​ഗ​ബാ​ധി​ത​രി​ൽ​ 60​ ​വ​യ​സി​ന് ​മു​ക​ളി​ൽ​ 48​ ​പു​രു​ഷ​ന്മാ​രും​ 31​ ​സ്ത്രീ​ക​ളും​ ​പ​ത്ത് ​വ​യ​സി​ന് ​താ​ഴെ​ 19​ ​ആ​ൺ​കു​ട്ടി​ക​ളും​ 23​ ​പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.​ 533​ ​പേ​ർ​ ​പു​തു​താ​യി​ ​ചി​കി​ത്സ​യി​ൽ​ ​പ്ര​വേ​ശി​ച്ച​തി​ൽ​ 197​ ​പേ​ർ​ ​ആ​ശു​പ​ത്രി​യി​ലും​ 336​ ​പേ​ർ​ ​വീ​ടു​ക​ളി​ലു​മാ​ണ്.​ ​ശ​നി​യാ​ഴ്ച​ 6,890​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധ​ന​യ്ക്ക് ​എ​ടു​ത്ത​ത്.​ ​ഇ​തി​ൽ​ 5,580​ ​പേ​ർ​ക്ക് ​ആ​ന്റി​ജ​ൻ​ ​പ​രി​ശോ​ധ​ന​യും​ 1,044​ ​പേ​ർ​ക്ക് ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​പ​രി​ശോ​ധ​ന​യും​ 266​ ​പേ​ർ​ക്ക് ​ട്രൂ​നാ​റ്റ് ​/​സി​ബി​നാ​റ്റ് ​പ​രി​ശോ​ധ​ന​യു​മാ​ണ് ​ന​ട​ത്തി​യ​ത്.​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ ​ആ​കെ​ 4,65,438​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​യ​ച്ച​ത്.