488 പേർക്ക് കൂടി കൊവിഡ്
Sunday 29 November 2020 2:43 AM IST
തിരുവനന്തപുരം:ഇന്നലെ ജില്ലയിൽ 488 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.365 പേർ രോഗമുക്തരായി.നിലവിൽ 4548 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.ജില്ലയിൽ നാല് പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.പുതുകളങ്ങര സ്വദേശിനി പാർവതി അമ്മ (82),മണക്കാട് സ്വദേശി വേണുഗോപാലൻ നായർ (75),പൂന്തുറ സ്വദേശിനി നബീസത്ത് (66),വിളപ്പിൽശാല സ്വദേശി രാജേന്ദ്രൻ (65) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 375 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 10 പേർ ആരോഗ്യപ്രവർത്തകരാണ്.
പുതുതായി നിരീക്ഷണത്തിലായവർ - 1935
ആകെ നിരീക്ഷണത്തിലുള്ളവർ - 28672
ഇന്നലെ രോഗമുക്തി നേടിയവർ - 365
നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ -779
ചികിത്സയിലുള്ളവർ - 4548