രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക്, ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 41,810 പേർക്ക്

Sunday 29 November 2020 10:20 AM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറ്റിനാല് ലക്ഷത്തോടടുക്കുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 41,810 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93,92,920 ആയി ഉയർന്നു. നിലവിൽ 4,53,956 പേരാണ് ചികിത്സയിലുള്ളത്.

ഇരുപത്തിനാല് മണിക്കൂറിനിടെ 496 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ 1,36,696 ആയി. 42,298 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. രോഗമുക്തരുടെ എണ്ണം 88,02,267 ആയി ഉയർന്നു.

ഇരുപത്തിനാല് മണിക്കൂറിനിടെ 12,83,449 സാംപിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇതുവരെ രാജ്യത്ത് 1,39,503,803 സാംപിളുകൾ പരിശോധിച്ചു.