399 പേർക്ക് കൊവിഡ്

Monday 30 November 2020 12:52 AM IST

കോട്ടയം : ജില്ലയിൽ 399 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 393 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ആറു പേരും രോഗബാധിതരായി. പുതിയതായി 3535 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 179 പുരുഷൻമാരും 173 സ്ത്രീകളും 47 കുട്ടികളും ഉൾപ്പെടുന്നു. 215 പേർ രോഗമുക്തരായി. 4413 പേരാണ് ചികിത്സയിലുള്ളത്. 14513 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം : 53, ചങ്ങനാശേരി : 32, വിജയപുരം : 17,

അകലക്കുന്നം, ഏറ്റുമാനൂർ : 15, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി : 14, പാമ്പാടി, പാലാ, മറവന്തുരുത്ത് : 12, ഈരാറ്റുപേട്ട : 11, എരുമേലി : 9, തൃക്കൊടിത്താനം, വെച്ചൂർ : 8, വാകത്താനം, തിടനാട്, വെള്ളൂർ : 7, കോരുത്തോട്, തലയോലപ്പറമ്പ്, കുറിച്ചി : 6, മണർകാട്, കുമരകം, തലയാഴം, ചിറക്കടവ് : 5, ഭരണങ്ങാനം, കാണക്കാരി, മുത്തോലി, പനച്ചിക്കാട്, കുറവിലങ്ങാട്, കറുകച്ചാൽ, മേലുകാവ് : 4, മാഞ്ഞൂർ, കങ്ങഴ, തീക്കോയി, ആർപ്പൂക്കര, മണിമല, കിടങ്ങൂർ, കരൂർ, നെടുംകുന്നം, തലപ്പലം, കൂരോപ്പട, മാടപ്പള്ളി, പാറത്തോട്, വാഴപ്പള്ളി, പൂഞ്ഞാർ, മരങ്ങാട്ടുപിള്ളി, മീനച്ചിൽ, ടി.വി പുരം, രാമപുരം : 3, പള്ളിക്കത്തോട്, ചെമ്പ്, മൂന്നിലവ്, ഞീഴൂർ, വാഴൂർ, മുളക്കുളം, വെള്ളാവൂർ : 2

എന്നിങ്ങനെയാണ് വിവിധ തദ്ദേശസ്ഥാപനങ്ങളിലെ രോഗബാധിതരുടെ എണ്ണം.