നൈജീരിയയിൽ ഭീകരാക്രമണം:66 മരണം

Monday 30 November 2020 2:13 AM IST

സ​ബ​ർ​മാ​രി​:​ ​നൈ​ജീ​രി​യ​യി​ലെ ​ ​ബൊ​ർ​നോ​യി​ൽ​ ​ബോ​കോ​ ​ഹ​റം​ ​ഭീ​ക​ര​ർ​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ക​ർ​ഷ​ക​രും​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും​ ​അ​ട​ക്കം​ 66​ ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടു. ബൊ​ർ​നോ​യി​ലെ​ ​സ​ബ​ർ​മാ​രി​ക്ക് ​അ​ടു​ത്തു​ള്ള​ ​കോ​ഷോ​ബ് ​ഗ്രാ​മ​ത്തി​ൽ​ ​ശ​നി​യാ​ഴ്ച​യാ​ണ് ​ലോ​ക​ത്തെ​ ​ന​ട​ുക്കി​യ​ ​സം​ഭ​വം​ ​ന​ട​ന്ന​ത്.​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​നി​ര​വ​ധി​പ്പേ​ർ​ക്ക് ​പ​രി​ക്കേ​റ്റ​താ​യി​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു. ബൊ​ർ​നോ​യി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ദി​വ​സ​മാ​ണ് ​സം​ഭ​വം​ ​ന​ട​ന്ന​ത്.​ ​ഒ​രു​ ​ദ​ശാ​ബ്ദ​ത്തി​നു​ ​ശേ​ഷ​മാ​ണ് ​ഇ​വി​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ത്. ബൊ​ർ​നോ​യു​ടെ​ ​ത​ല​സ്ഥാ​ന​മാ​യ​ ​മൈ​ദു​ഗു​രി​യി​ൽ​ ​നി​ന്നും​ ​സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് 25​ ​കി.​മി​ ​ദൂ​ര​മു​ണ്ട്.​ ​കൃ​ഷി​യേ​യും​ ​മ​ത്സ്യ​ബ​ന്ധ​ന​ത്തേ​യും​ ​ആ​ശ്ര​യി​ച്ചാ​ണ് ​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​ ​ജീ​വി​തം.​ ​പാ​ട​ത്ത് ​പ​ണി​യെ​ടു​ത്ത​വ​രും​ ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ​ ​ഏ​ർ​പ്പെ​ട്ട​വ​രു​മാ​ണ് ​ആ​ക്ര​മ​ണ​ത്തി​ന് ​ഇ​ര​യാ​യ​ത്.​ ​കോ​ഷോ​ബ് ​ന​ദി​യി​ൽ​ ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ട​വ​രാ​ണ് ​കൊ​ല്ല​പ്പെ​ട്ട​ത്.ബൈ​ക്കി​ലെ​ത്തി​യ​ ​നൂ​റോ​ളം​ ​ഭീ​ക​ർ​ ​എ.​കെ​ ​-​ 47​ ​തോ​ക്കു​പ​യോ​ഗി​ച്ചാ​ണ് ​ആ​ക്ര​മ​ണം​ ​അ​ഴി​ച്ചു​വി​ട്ട​ത്.​ ​പ്ര​ദേ​ശ​ത്ത് ​നി​ന്നും​ ​ഇ​തു​വ​രെ​ 43​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​​സു​ര​ക്ഷാ​ ​സേ​ന​ ​​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​താ​യി​ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​പ​റ​ഞ്ഞു.