370 പേർക്ക് കൊവിഡ്

Monday 30 November 2020 2:35 AM IST

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 370 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.638 പേർ രോഗമുക്തരായി. നിലവിൽ 4277 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ രണ്ടുപേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.ആറ്റിങ്ങൽ സ്വദേശിനി ജമീല ബീവി (68), കൂവളശേരി സ്വദേശി തങ്കപ്പൻ നായർ (81) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചവരിൽ 244 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 8 പേർ ആരോഗ്യ പ്രവർത്തകരാണ്.

പുതുതായി നിരീക്ഷണത്തിലായവർ - 2524

ആകെ നിരീക്ഷണത്തിലുള്ളവ‌ർ - 29678

ഇന്നലെ രോഗമുക്തി നേടിയവർ - 638

നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ -1536

 ചികിത്സയിലുള്ളവർ - 4277