ഇത് സിനിമയിലെ സീനല്ല...കള്ളന്മാരെ ബൈക്കിൽ പിന്തുടർന്ന് പിടികൂടി പൊലീസുകാരൻ, സാഹസിക വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Monday 30 November 2020 1:13 PM IST

ചെന്നൈ: കള്ളന്മാരെ പിടികൂടുന്ന ചെന്നൈയിൽ നിന്നുള്ള പൊലീസ് ഓഫീസറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ കാണുന്നവർ ഇത് വല്ല സിനിമയിലെ രംഗമാണോ എന്ന് ആദ്യം ഒന്ന് സംശയിച്ചുപോകും.സമൂഹമാദ്ധ്യമങ്ങളുടെ കയ്യടി വാങ്ങിക്കൊണ്ടിരിക്കുന്ന ആ പൊലീസുകാരൻ ആരാണെന്നല്ലേ?സബ് ഇൻസ്‌പെക്ടർ ആന്റിലിൻ രമേശ് . മോഷ്ടാക്കളെ ബൈക്കിൽ പിന്തുടർന്ന് പിടിക്കുകയാണ് പൊലീസുകാരൻ.സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

സാഹസികമായി കള്ളന്മാരെ പിടിച്ച രമേശിനെ പൊലീസ് വകുപ്പ് അഭിനന്ദിച്ചു.. സിറ്റി പൊലീസ് കമീഷണർ മഹേഷ് കുമാർ അഗർവാളാണ് ആന്റിലിൻ രമേശ് മൊബൈൽ മോഷ്​ടാക്കളെ കയ്യോടെ പിടിക്കുന്ന ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്.