ലാ​ൽ​ജോ​സ് ​ചി​ത്ര​ത്തി​ൽ​ ​ സൗ​ബി​ന് ​നാ​യി​ക​ ​മം​മ്ത

Tuesday 01 December 2020 6:01 AM IST

അ​റ​ബി​ക്ക​ഥ​യ്ക്കും​ ​ഡ​യ​മ​ണ്ട് ​ നെക് ലെയ് സി​നുശേ​ഷം​ ​ലാ​ൽ​ജോ​സ് ​ചി​ത്രം​ ​ദു​ബാ​യിൽ

ലാ​ൽ​ജോ​സി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​സൗ​ബി​ൻ​ ​ഷാഹി​റി​ന് ​മം​മ്ത​ ​മോ​ഹ​ൻ​ദാ​സ് ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു.​ ​അ​ടു​ത്ത​ ​ആ​ഴ്ച​ ​ദു​ബാ​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സൗ​ബി​നും​ ​മം​മ്ത​യും​ ​ദ​മ്പ​തി​ക​ളാ​യാ​ണ് ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ആ​ലു​വ​ക്കാ​ര​നാ​യ​ ​ദ​സ്ത​ഗീ​‌​ർ​ ​എ​ന്ന​ ​ചെ​റു​പ്പ​ക്കാ​ര​ന്റെ​ ​വേ​ഷ​ത്തി​ൽ​ ​സൗ​ബി​ൻ​ ​എ​ത്തു​മ്പോ​ൾ​ ​സു​ലേ​ഖ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​ണ് ​മം​മ്ത​യ്ക്ക്.​ ​ഇ​വ​ർ​ക്കൊ​പ്പം​ ​മൂ​ന്നു​ ​കു​ട്ടി​ക​ളും​ ​പൂ​ച്ച​യും​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.​ ​സ​ലിം​കു​മാ​റും​ ​ഒ​രു​ ​റ​ഷ്യ​ക്കാ​രി​യും​ ​മ​റ്റു​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന് ​തി​ര​ക്ക​ഥ​ ​ഡോ.​ ​ഇ​ഖ്ബാ​ൽ​ ​കു​റ്റി​പ്പു​റം​ ​ഒ​രു​ക്കു​ന്നു.​അ​റ​ബി​ക്ക​ഥ​യ്ക്കും​ ​ഡ​യ​മ​ണ്ട് ​നെക് ലെയ്സി​നു​ശേ​ഷം​ ​ദു​ബാ​യി​ൽ​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​ലാ​ൽ​ജോ​സ് ​ചി​ത്ര​മാ​ണി​ത്.​ ​ഈ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യ​തും​ ​ഡോ.​ ​ഇ​ഖ്ബാ​ൽ​ ​കു​റ്റി​പ്പു​റ​മാ​ണ്.​ ​ജ​സ്റ്റി​ൻ​ ​വ​ർ​ഗീ​സ് ​സം​ഗീ​ത​ ​ഒ​രു​ക്കു​ന്നു.​ഗാ​ന​ങ്ങ​ൾ​ ​സു​ഹൈ​ൽ​ ​കോ​യ.