ബൈഡന്റെ ഒ.എം.ബിയായി ഇന്ത്യൻ വംശജ

Tuesday 01 December 2020 12:00 AM IST

വാ​ഷിം​ഗ്ട​ൺ​:​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​യാ​യ​ ​നീ​ര​ ​ട​ണ്ട​നെ​ ​ഉ​യ​ർ​ന്ന​ ​ത​സ്തി​ക​യി​ൽ​ ​നി​യ​മി​ച്ച് ​നി​യു​ക്ത​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ.​നീ​ര​യെ​ ​ഓ​ഫീ​സ് ​ഒ​ഫ് ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​ബ​ജ​റ്റ് ​ഡ​യ​റ​ക്ട​റാ​യാ​ണ് ​നി​യ​മി​ച്ച​ത്.​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​അ​മേ​രി​ക്ക​ൻ​ ​പ്രോ​ഗ്ര​സ് ​ചീ​ഫ് ​എ​ക്‌​സി​ക്യൂ​ട്ടീ​വാ​യി​ ​സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു​ ​നീ​ര. സെ​ന്റ​ർ​ ​ഫോ​ർ​ ​അ​മേ​രി​ക്ക​ൻ​ ​പ്രോ​ഗ്ര​സി​ൽ​ ​അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ന്ന​തി​ന് ​മു​മ്പ്,​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​ബ​റാ​ക് ​ഒ​ബാ​മ​യു​ടെ​ ​ആ​രോ​ഗ്യ​ ​സം​ര​ക്ഷ​ണ​ ​ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു​ ​നീ​ര.​ ​ഹി​ല​രി​ ​ക്ലി​ന്റ​ന്റെ​ 2016​ ​ലെ​ ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​ഉ​പ​ദേ​ഷ്ടാ​വു​മാ​യി​രു​ന്നു. 1970​ ​സെപ്തംം​ബ​ർ​ 10​ ​ന് ​മ​സാ​ച്യു​സെ​റ്റ്സി​ലെ​ ​ബെ​ഡ്ഫോ​ർ​ഡി​ലാ​ണ് ​നീ​ര​ ​ജ​നി​ച്ച​ത്.​ 1992​ ​ൽ​ ​ലോ​സ് ​ഏ​ഞ്ച​ൽ​സി​ലെ​ ​കാ​ലി​ഫോ​ർ​ണി​യ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്ന് ​ബി​രു​ദം​ ​നേ​ടി.​ 1996​ൽ​ ​യേ​ൽ​ ​ലോ​ ​സ്കൂ​ളി​ൽ​ ​നി​ന്ന് ​ജൂ​റി​സ് ​ഡോ​ക്ട​ർ​ ​ബി​രു​ദം​ ​നേ​ടി,​ ​അ​വി​ടെ​ ​യേ​ൽ​ ​ലോ​ ​&​ ​പോ​ളി​സി​ ​റി​വ്യൂ​വി​ന്റെ​ ​സ​ബ്മി​ഷ​ൻ​ ​എ​ഡി​റ്റ​റാ​യി​രു​ന്നു​ ​നീ​ര​ ​ട​ണ്ട​ൻ. അ​മേ​രി​ക്ക​ൻ​ ​വി​ഷ്വ​ൽ​ ​ആ​ർ​ട്ടി​സ്റ്റും​ ​എ​ഴു​ത്തു​കാ​ര​നു​മാ​യ​ ​ബെ​ഞ്ച​മി​ൻ​ ​എ​ഡ്വേ​ഡാ​ണ് ​നീ​ര​യു​ടെ​ ​ഭ​ർ​ത്താ​വ്.​ ​ര​ണ്ട് ​മ​ക്ക​ളു​ണ്ട്.