ആഫ്രോ അമേരിക്കൻ വംശജനെ കർദ്ദിനാളായി വാഴിച്ച് മാർപാപ്പ
Tuesday 01 December 2020 1:47 AM IST
വത്തിക്കാൻ സിറ്റി: ആഫ്രോ-അമേരിക്കൻ വംശജൻ ഉൾപ്പെടെ 13 കർദിനാൾമാരെ ഔദ്യോഗികമായി വാഴിച്ച് ഫ്രാൻസിസ് മാർപാപ്പ. യു.എസ് തലസ്ഥാനമായ വാഷിംഗ്ടൺ സ്വദേശിയായ വിൽട്ടൺ ഗ്രിഗറിയാണ് കറുത്ത വംശജനായ ആദ്യ കർദിനാൾ.
ഇതാദ്യമായാണ് ഒരു കറുത്തവർഗക്കാരൻ സഭയുടെ ഉന്നത പദവിയിലേക്ക് നിയമിതനാവുന്നത്. മാർപാപ്പക്കു ശേഷം സഭയുടെ ഏറ്റവും ഉയർന്ന പദവിയാണ് കർദിനാൾ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വത്തിക്കാനിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സ്ഥാനാരോഹണം.