വളർത്തുനായ്ക്കൊപ്പം കളിക്കുന്നതിനിടെ ബൈഡന് പരിക്ക്

Tuesday 01 December 2020 2:49 AM IST

വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വീണ് പരുക്കേറ്റു. വളർത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു സംഭവം.

പരുക്ക് ഗുരുതരമല്ലെന്ന് ബൈഡന്റെ ഓഫിസ് അറിയിച്ചു. ആവശ്യമെങ്കിൽ ബൈഡനെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുമെന്നും പഴ്സനൽ ഡോക്ടർ കെവിൻ ഒകോണർ പറഞ്ഞു.