ബൈഡന്റെ മാദ്ധ്യമസംഘത്തിൽ പെൺപുലികൾ

Tuesday 01 December 2020 1:53 AM IST

വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്റെ മാദ്ധ്യമസംഘത്തെ പ്രഖ്യാപിച്ചു. സംഘത്തിലുള്ളവരെല്ലാം വനിതകളാണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ബൈഡന്റെ പ്രചാരണ സംഘത്തിലുണ്ടായിരുന്ന കേറ്റ്​ ബെഡിംഗ്​ഫീൽഡ് കമ്യൂണിക്കേഷൻ ഡയറക്​ടറായി സ്ഥാനമേൽക്കും. ഡെമോക്രാറ്റിക്​ വക്​താവായിരുന്ന ജെൻ ​സാക്കി ആണ്​ പ്രസ്​ സെക്രട്ടറി.പിലി ടോബർ, കരെയ്ൻ ഴാൻ പെയ്ർ, എലിസബത്ത് അലക്സാണ്ടർ, ആഷ്ലി ഇറ്റീൻ എന്നിവരും സംഘത്തിലുണ്ട്.

പ്രധാനപ്പെട്ട മറ്റു പല തസ്​തികകളിലും വനിതകളെ തന്നെ നിയമിക്കാൻ​​ ബൈഡൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നാണ്​ പുറത്തു വരുന്ന വിവരങ്ങൾ. നിലവിൽ നിയമനം പ്രഖ്യാപിച്ചവരെല്ലാം നേരത്തെ ഒബാമ സർക്കാരിൽ പ്രവർത്തിച്ചവരാണ്​. വൈസ് പ്രസിഡന്റായിരുന്ന സമയത്ത് ബൈഡന്റെ കമ്യൂണിക്കേഷൻ ഡയറക്​ടറായിരുന്നു കേറ്റ്​ ബെഡിംഗ്ഫീൽഡ്. ​