മൈഗ്രൈയ്ൻ അകറ്റാൻ ഏറ്റവും നല്ല ഔഷധം ഇതുതന്നെ!
നാട്ടുവൈദ്യത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ് തുമ്പച്ചെടിയ്ക്കുള്ളത്. തുമ്പയുടെ ഇല, പൂവ്, വേര് എന്നിവയ്ക്ക് ഔഷധഗുണങ്ങളുണ്ട്. വിട്ടുമാറാത്ത തലവേദന ഉള്ളവർ തുമ്പച്ചെടിയുടെ ഇല കൈയിൽ വച്ച് ഞെരിച്ച് നീര് ശ്വസിക്കുന്നത് പ്രതിവിധിയാണ്. രാവിലെയും അസ്തമയ ശേഷവും ഇങ്ങനെ ഒരാഴ്ച തുടരുക. ഈ രീതി മൈഗ്രൈൻ അകറ്റാൻ സഹായിക്കുമെന്ന് നാട്ടുവൈദ്യം പറയുന്നു.
തുമ്പയുടെ നീരെടുത്ത് തേനിൽ ചാലിച്ച് കഴിക്കുന്നത് ഉദരരോഗങ്ങളകറ്റും. മൂക്കൊലിപ്പ് തടയാനും കഫജന്യ രോഗങ്ങൾ അകറ്റാനും തുമ്പ ഉപയോഗിക്കാം. ഓർമശക്തി മെച്ചപ്പെടുത്തുന്നതിനും ഉന്മേഷം വർദ്ധിപ്പിക്കാനും ഉത്തമമാണ് തുമ്പ. പ്രസവാനന്തരം തുമ്പച്ചെടി ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ആരോഗ്യം വർദ്ധിപ്പിച്ച് രോഗപ്രതിരോധശക്തി നല്കും. തുമ്പച്ചെടിയുടെ നീര് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് പനി എളുപ്പത്തിൽ ഭേദമാകാൻ സഹായിക്കും.