സ്‌പെഷ്യൽ തപാൽ വോട്ട് : ആദ്യ ദിനം 8,197 പേർ

Tuesday 01 December 2020 2:40 AM IST

തിരുവനന്തപുരം:കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ ബാലറ്റ് നൽകുന്നതിന് തയാറാക്കുന്ന സർട്ടിഫൈഡ് ലിസ്റ്റിൽ ആദ്യ ദിനം ജില്ലയിൽ 8,197 പേർ. ഇവർക്ക് സ്‌പെഷ്യൽ പോളിംഗ് ഓഫീസർമാർ ബാലറ്റ് പേപ്പർ നൽകും. ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർ തയാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർക്ക് കൈമാറിയ പട്ടികയിലാണ് 8197 സമ്മതിദായകരുള്ളത്. ഇതിൽ 2906 പേർ കൊവിഡ് പോസിറ്റിവും 5291 പേർ ക്വാറന്റൈനിൽ കഴിയുന്നവരുമാണ്.