സിനിമയിൽ പൊലീസാകാം

Wednesday 02 December 2020 12:39 AM IST

പാ​രി​സ്:​ ​സി​നി​മ​ക​ളി​ൽ​ ​പൊ​ലീ​സു​കാ​രെ​ ​ചി​ത്രീ​ക​രി​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്ന​ ​നി​യ​മം​ ​പി​ൻ​വ​ലി​ച്ച് ​ഫ്ര​ഞ്ച് ​സ​ർ​ക്കാ​ർ.​ ​വ​ൻ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ​ആ​ ​വി​വാ​ദ​ ​നി​യ​മം​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​ആ​ലോ​ചി​ക്കു​ന്ന​താ​യി​ ​പ്ര​സി​ഡ​ന്റ് ​ഇ​മ്മാ​നു​വ​ൽ​ ​മാ​ക്രോ​ണി​ന്റെ​ ​എം.​പി​ ​ക്രി​സ്റ്റ​ഫ​ർ​ ​കാ​സ്റ്റ​ന​ർ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ച​ത്.​ ​പൊ​ലീ​സ് ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യോ​ ​മ​റ്റോ​ ​സി​നി​മ​യി​ൽ​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ത് ​വി​ല​ക്കും​ ​എ​ന്നാ​യി​രു​ന്നു​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പു​റ​പ്പെ​ടു​വി​ച്ച​ ​നി​യ​മം.​ ​അ​വ​രെ​യൊ​ക്കെ​ ​മോ​ശ​ക്കാ​രാ​യി​ ​ചി​ത്രീ​ക​രി​ക്കു​ന്ന​തി​നെ​ ​തു​ട​ർ​ന്നാ​ണി​തെ​ന്ന​ ​വി​ശ​ദീ​ക​ര​ണ​വും​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യി​രു​ന്നു.​ ​അ​ത്ത​ര​ത്തി​ൽ​ ​ചി​ത്രീ​ക​രി​ച്ചാ​ൽ​ ​വ​ൻ​ ​പി​ഴ​യും​ ​ത​ട​വും​ ​എ​ന്നാ​യി​രു​ന്നു​ ​നി​യ​മം.​ ​എ​ന്നാ​ൽ,​ ​പൊ​ലീ​സി​ലെ​ ​അ​ഴി​മ​തി​യും​ ​വി​മ​ർ​ശ​ന​ങ്ങ​ളും​ ​പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ​ ​ക​ല​യെ​ന്ന​ ​രീ​തി​യി​ൽ​ ​സി​നി​മ​യ്ക്ക് ​അ​വ​കാ​ശ​മു​ണ്ടെ​ന്ന് ​എ​തി​ർ​പ​ക്ഷം​ ​വാ​ദി​ച്ചു.​ ​തു​ട​ർ​ന്ന് ​വി​മ​ർ​ശ​നം​ ​ശ​ക്ത​മാ​യ​തോ​ടെ ​ ​നി​യ​മം​ ​പി​ൻ​വ​ലി​ച്ച് ​സ​ർ​ക്കാ​ർ​ ​ത​ടി​യൂ​രി.