ആലപ്പുഴയിൽ ഇന്നലെ 279 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 271 പേർക്കും സമ്പർക്കം വഴി
Wednesday 02 December 2020 1:50 AM IST
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 279 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 5391ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ വിദേശത്തു നിന്നും മൂന്ന് പേർ അന്യസംസ്ഥാനത്തു നിന്നും എത്തിയതാണ്. 271പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 542പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 42112ആയി. ആലപ്പുഴ തോട്ടുവാത്തല സ്വദേശിനി രാധമ്മയുടെ(65) മരണം കൊവിഡ് മൂലമാണെന്ന് സ്ഥരീകരിച്ചു.