നടി ഊർമിള മതോണ്ഡ്കർ ശിവസേനയിൽ

Wednesday 02 December 2020 12:52 AM IST

മുംബയ്: കോൺഗ്രസ് വിട്ട ബോളിവുഡ് നടി ഊർമിള മതോണ്ഡ്കർ ശിവസേനയിൽ ചേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയിൽ നടന്ന ചടങ്ങിലാണ് ഊർമിള ശിവസേനാ അംഗത്വമെടുത്തത്.

നിയമസഭാകൗൺസിലിലേക്ക് ശിവസേന ഊർമിളയെ നാമനിർദ്ദേശം ചെയ്തു.

കലാകാരി എന്നനിലയിലാണ് ഊർമിളയുടെ നോമിനേഷൻ. ഗവർണർ നോമിനേഷൻ അംഗീകരിച്ചാൽ അവർ എം.എൽ.സി ആകും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ഊർമിള. മുംബയ് നോർത്ത് മണ്ഡലത്തിൽ ബി.ജെ.പിയുടെ ഗോപാൽ ഷെട്ടിയോട് പരാജയപ്പെട്ടതിനുശേഷം രാഷ്ട്രീയം വിട്ടിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ വിമർശിച്ചാണ് അവർ പാർട്ടിയിൽ നിന്ന് രാജിവച്ചത്. അടുത്തയിടെ ബോളിവുഡിനെതിരെ നടി കങ്കണ റണൗട്ടിന്റെ ആരോപണങ്ങൾക്ക് ഊർമിള മറുപടിയുമായി രംഗത്തു വന്നിരുന്നു. ശിവസേന അവരെ പാർട്ടി വക്താവായി നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.