അവകാശലംഘന നോട്ടീസ്: തീരുമാനം ഇന്നുണ്ടായേക്കും
Wednesday 02 December 2020 12:11 AM IST
തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് ചോർത്തിയെന്ന പേരിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെ വി.ഡി. സതീശൻ നൽകിയ അവകാശലംഘന നോട്ടീസിൽ അന്തിമതീരുമാനമായില്ല. മന്ത്രി കഴിഞ്ഞ ദിവസം നേരിട്ടെത്തി സ്പീക്കർക്ക് വിശദീകരണം നൽകിയിരുന്നു. അതിന്മേൽ തുടർ നടപടികൾ പരിശോധിച്ചു വരികയാണ്. ഇക്കാര്യത്തിൽ ഇന്ന് സ്പീക്കർ തീരുമാനമെടുത്തേക്കും.