പ്രാണികൾ കടിച്ചാൽ ആദ്യം ചെയ്യേണ്ട കാര്യം ഇതാണ്
കട്ടുറുമ്പ്, കടന്നൽ, ചിലന്തി, തേനീച്ച തുടങ്ങിയ പ്രാണികളുടെ കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ നോക്കാം. ആദ്യം ചെയ്യേണ്ടത് കടിച്ച ജീവിയുടെ കൊമ്പ് കടിയേറ്റ ഭാഗത്ത് ശേഷിക്കുന്നുണ്ടോ എന്ന് തിരിച്ചറിഞ്ഞ് അത് നീക്കം ചെയ്യലാണ്. കടന്നൽ, തേനീച്ച എന്നിവ കുത്തിയാൽ യഥാക്രമം ചുണ്ണാമ്പും നാരങ്ങാനീരും പുരട്ടാം. ഉറുമ്പുകടി കൊണ്ട് ഉണ്ടാകുന്ന തിണർപ്പ് മാറാൻ തുമ്പ അരച്ചു പുരട്ടാം.
അട്ട കടിച്ചാൽ നറുനീണ്ടിയും മഞ്ഞളും ചേർത്ത് നെയ്യിൽ മൂപ്പിച്ച് പുരട്ടുക. വലിയ വിഷമില്ലാത്ത പ്രാണികൾ കടിച്ചാൽ മഞ്ഞളും തുളസിയും അരച്ച് പുരട്ടുന്നത് ഗുണം ചെയ്യും. മുരിങ്ങയില ചതച്ച് പുരട്ടുന്നതും ഫലപ്രദമാണ്. എന്നാൽ എപ്പോഴും ശ്രദ്ധിക്കുക, ഏത് പ്രാണി ആണ് കടിച്ചത് എന്ന് ആദ്യം മനസിലാക്കുക. കടന്നൽ, തേനീച്ച, മറ്റ് വിഷപ്രാണികൾ എന്നിവയുടെ കൂട്ടായ ആക്രമണം അപകടകരമാണ്. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ സ്വയം ചികിത്സ നടത്താതെ വൈദ്യസഹായം തേടേണ്ടതാണ്.