നടിയെ ആക്രമിച്ച കേസ്; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു
Wednesday 02 December 2020 7:08 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സർക്കാരിന്റെയും പരാതിക്കാരിയുടെയും ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം സ്‌പെഷൽ പ്രോസിക്യൂട്ടർ രാജിവച്ച സാഹചര്യത്തിൽ തുടർനടപടികൾ സർക്കാർ കോടതിയെ അറിയിക്കും.വിചാരണ കോടതി പക്ഷപാതപരമായി പെരുമാറിയെന്നും, മാനസിക പീഡനം നേരിടേണ്ടി വന്നെന്നും നടി ആരോപിച്ചിരുന്നു
പ്രതിഭാഗം കോടതി മുറിയിൽ വച്ച് മാനസികമായി പീഡിപ്പിച്ചപ്പോൾ ജഡ്ജി ഇടപെട്ടില്ലെന്നും നടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. പ്രധാനപ്പെട്ട പല മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആരോപണവും ഹർജിയിലുണ്ടായിരുന്നു.