കൂടുതൽ കുരുക്കിലേക്ക്! എല്ലാം ശിവശങ്കറിന്റെ അറിവോടെ? ഡോളർക്കടത്ത് കേസിലും പ്രതിചേർത്തു

Wednesday 02 December 2020 11:27 AM IST

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഡോളർക്കടത്ത് കേസിലും പ്രതിചേർത്തു. ശിവശങ്കറിനെതിരെയുള്ള കസ്റ്റംസിന്റെ രണ്ടാമത്തെ കേസാണിത്. കേസിലെ സ്വപ്‌ന സുരേഷ് ഉൾപ്പടെയുള്ള പ്രതികളുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് പ്രതിയാക്കിയത്.

ഡോളർ കടത്തുന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും, പണം വിദേശത്ത് നിക്ഷേപിക്കാൻ ആണെന്ന് പറഞ്ഞതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോൾ ഡോളർ കടത്തിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്.

ഇന്ത്യൻ കറൻസി ഡോളറാക്കി മാറ്റാൻ ശിവശങ്കർ ഇടപെട്ടിട്ടുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. അതേസമയം തനിക്കെതിരെ തെളിവുകളില്ലെന്നും, ഡോളർക്കടത്തിലും തനിക്ക് പങ്കില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.