അനുരാധയിൽ ഇന്ദ്രജിത്ത്, അനു സിതാര
വിഷ്ണു ഉണ്ണിക്കൃഷ്ണനാണ് മറ്റൊരു പ്രധാന താരം
ഇന്ദ്രജിത്ത് , അനു സിതാര, വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന അനുരാധ ക്രൈം നമ്പർ 59/2019 കടുത്തുരുത്തിയിൽ ആരംഭിച്ചു.ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, ജൂഡ് ആന്റണി, അനിൽ നെടുമങ്ങാട്, ശ്രീജിത് രവി, സുനിൽ സുഖദ, അജയ് വാസുദേവ്, സുരഭി ലക്ഷമി, സുരഭി സന്തോഷ് , മനോഹരി ജോയ് എന്നിവരാണ് മറ്റു താരങ്ങൾ. ഗാർഡിയൻ ഏഞ്ചൽ , ഗോൾഡൻ എസ് പിക്ചേഴ്സ്, എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി,ഷെരീഫ് എം.പി, ശ്യാം കുമാർ എസ്. സിനോ ജോൺ തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് ഷാൻ തുളസീധരൻ, തോമസ് പോളക്കൽ എന്നിവർ ചേർന്ന് രചന നിർവഹിക്കുന്നു. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, ഹരിനാരായണൻ, മനു മഞ്ജിത്,ജ്യോതി കുമാർ പുന്നപ്ര എന്നിവരുടെ ഗാനങ്ങൾക്ക് ടോണി ജോസഫ് സംഗീതം പകരുന്നു.എറണാകുളം, ഞീഴൂർ, പിറവം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷൻ.