റിപ്പബ്ളിക് ദിന പരേഡിൽ ബോറിസ് ജോൺസൺ മുഖ്യാതിഥി

Thursday 03 December 2020 12:44 AM IST

ന്യൂഡൽഹി: 2021 ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുഖ്യാതിഥിയായേക്കും. ഇക്കഴിഞ്ഞ നവംബർ 27ന് നടത്തിയ സൗഹൃദ ഫോൺ സന്ദേശത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബോറിസ് ജോൺസണെ ഔദ്യോഗികമായി ക്ഷണിച്ചതായാണ് വിവരം. യുകെ ആതിഥേയരാകുന്ന അടുത്ത വർഷത്തെ ജി 7 ഉച്ചകോടിയിലേക്ക് ബോറിസ് ജോൺസൺ നരേന്ദ്ര മോദിയേയും ക്ഷണിച്ചതായാണ് പുറത്തുവരുന്ന വിവരം.